728-pixel-x-90-2-learn
728-pixel-x-90
<< >>

കൈവരിക്കാലുകളില്‍ കുരുങ്ങി പോയ രണ്ടു വയസ്സുകാരിയെ രക്ഷിച്ചു

സൗദി:വീടിന്റെ മുകളിലെ നിലയിലേക്കുള്ള സ്റ്റെയര്‍കെയിസിന്റെ കൈവരിക്കാലുകളില്‍ കുരുങ്ങി പോയ രണ്ടു വയസ്സുകാരിയെ പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ചിത്രത്തില്‍ കാണുന്നത് പോലെ സ്റ്റെയര്‍കേയിസിന്റെ കൈവരികളിലെ ഇരുമ്പു അഴികളില്‍ കുട്ടിയുടെ തല കുരുങ്ങി പോവുകയായിരുന്നു.സൗദി അറേബിയയുടെ തെക്കന്‍ നഗരമായ ഖാമിസ്‌ മുഷേയിത്തിലെ ഒരു വീട്ടിലാണ് ഈ അപകടം സംഭവിച്ചത്.

റെയിലിങ്ങിനു ഇടയില്‍ നിന്നും കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നു കുട്ടിയുടെ മാതാപിതാക്കള്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.ഏതാനും നിമിഷങ്ങള്‍ക്കകം സ്ഥലത്ത് എത്തിയ പോലീസിലെ അടിയന്തര സഹായ സേനയിലെ അംഗങ്ങള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു കൈവരിക്കാലുകളില്‍ ചിലത് മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷിച്ചത്.

Leave a Reply