jio 800x100
jio 800x100
728-pixel-x-90
<< >>

കൈരളിയിൽ പ്രദർശനം തടഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്തു നടന്നുവരുന്ന അന്തർദേശിയ ചലച്ചിത്രമേളയിലെ പ്രദർശനം തടഞ്ഞു.കൈരളി തിയേറ്ററിൽ പ്രദര്ശിപ്പിക്കേണ്ടിയിരുന്ന ‘ ക്ലാഷ് ‘ എന്ന സിനിമയുടെ പ്രദർശനമാണ് ഡെലിഗേറ്റുകളുടെ പ്രതിഷേധം മൂലം തടഞ്ഞത്.

റീസര്വേഷനിൽ അട്ടിമറി കാട്ടിയെന്നാരോപിച്ചായിരുന്നു ഡെലിഗേറ്റുകളുടെ പ്രതിഷേധം. 40 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും ഡെലിഗേറ്റുകൾക്കു റീസര്വേഷന് എന്നാണു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ഇതുനു വിപരീതമായി 50 ശതമാനം സീറ്റുകളിൽ റിസർവേഷൻ അനുവദിച്ചതായാണ് ആരോപണം.സംഭവത്തെ തുടർന്ന് ‘ക്ലാഷ്’ തിങ്കളാഴ്ച വൈകീട്ട് നിശാഗന്ധി തീയേറ്ററിൽ പ്രദർശിപ്പിക്കാൻ തീരുമാനമായി.

INDIANEWS24.COM T V P M

Leave a Reply