jio 800x100
jio 800x100
728-pixel-x-90
<< >>

കൈയ്യേറ്റമൊഴിപ്പിക്കല്‍ വിവേകത്തോടെ വേണമെന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: മുന്നാറില്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന് ജെ സി ബി ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി.മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച് തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ഉദ്യേഗസ്ഥരുടെ നടപടിയില്‍ തെറ്റില്ലെങ്കിലും വിവേകത്തോടുകൂടെ വേണമായിരുന്നു കാര്യങ്ങള്‍ ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.

കൈയ്യേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സര്‍ക്കാര്‍ നയം.പരിസ്ഥിതി ലോല പ്രദേശമായതിനാലാണ് മൂന്നാറില്‍ ജെസിബി ഉപയോഗിക്കേണ്ട എന്ന് പിണറായി പറഞ്ഞത്.ഒഴിപ്പിക്കലിന് ഇടുക്കി ജില്ലാതല ഏകോപന സമിതി രൂപീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.റവന്യു അധികാരികളും പോലീസും ഒരുമിച്ചു നീങ്ങണം.ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉഷ്മള ബന്ധമുണ്ടാകേണ്ടതുണ്ട്.ആവശ്യമായ യോഗങ്ങല്‍ വിളിച്ചുചേര്‍ക്കണം.ജില്ലയില്‍ നിന്നുള്ള മന്ത്രിയായ എം എം മണിയുമായും കൂടിയാലോചനകള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഭൂമിയിലെ കൈയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും വേറിട്ടു കാണുന്നതാണ് സര്‍ക്കാര്‍ നയമെന്ന് യോഗം നിര്‍ദേശിച്ചു. പത്ത് സെന്റില്‍ താഴെ മാത്രം ഭൂമി കൈയ്യേറിയ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതില്ലെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

സര്‍ക്കാരിനെ അറിയിക്കാതെ മണ്ണ് നീക്കല്‍ യന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ചുനീക്കിയ നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍.അവര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കാന്‍ കഴിയില്ല.അര്‍ദ്ധരാത്രിക്ക് ശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാന്‍ പോയതും തെറ്റാണ്.യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം എം മണി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഇടുക്കി കലക്ടര്‍ ജി ആര്‍ ഗോകുല്‍, സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരും പങ്കെടുത്തു.

INDIANEWS24COM TVPM

Leave a Reply