728-pixel-x-90-2-learn
728-pixel-x-90
<< >>

കൈഫ് അഫ്ഗാനിസ്ഥാന്‍ പരിശീലകനായേക്കും

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ സാധ്യത. നിലവിലെ പരിശീലകനായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ലാല്‍ചന്ദ് രജ്പുതിന്റെ കാലാവധി ഒരു മാസത്തിനകം അവസാനിക്കും. രജ്പുതിന്റെ പകരക്കാരനായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈഫിനെ പരിഗണിക്കുന്നതായി ഒരു ഇന്ത്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ കൈഫ് 13 രാജ്യാന്തര ടെസ്റ്റുകള്‍ രാജ്യത്തിനു വേണ്ടി കളിച്ചിട്ടുണ്ട്. 125 ഏകദിനങ്ങളില്‍ കളിച്ച കൈഫ് 2002ല്‍ ഇംഗ്ലണ്ടില്‍ ഗാംഗുലിയുടെ നായകത്വത്തില്‍ നാറ്റ്‌വെറ്റ് സീരീസ് കപ്പുയര്‍ത്തുന്നതിന് നിര്‍ണ്ണായകമായ പ്രകടനമാണ് കൈഫ് കാഴ്ച്ചവച്ചത്. 325 റണ്‍സ് എന്ന ഇംഗ്ലീഷ് സ്‌കോര്‍ മറികടക്കാന്‍ യുവരാജിനൊപ്പം 87 റണ്‍സ് ചേര്‍ത്തതായിരുന്നു കൈഫിന്റെ പ്രകടനം. 2003 ലോകകപ്പ് ക്രിക്കറ്റിലും കൈഫ് തന്റെ ശ്രദ്ധേയ സാന്നിധ്യം ചിലമത്സരങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. 2002ല്‍ ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി അണ്ടര്‍ 19 ലോകകപ് നേടിയത് കൈഫിന്റെ ക്യാപ്റ്റന്‍സിയിലുള്ള ടീമായിരുന്നു.

INDIANEWS24.COM Sports Desk

Leave a Reply