jio 800x100
jio 800x100
728-pixel-x-90
<< >>

കൈക്കൂലിക്കേസ്:രാഹുല്‍ ആര്‍ നായര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:കൈക്കൂലി കേസില്‍ ആരോപണ വിധേയനായ മലപ്പുറം എം എസ് പി. കമാന്‍ഡന്റ് രാഹുല്‍ ആര്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍ എസ്.പി കൂടിയായ അദ്ദേഹം പാറ ക്വാറി തുറക്കാന്‍ അനുവദിക്കുന്നതിന് ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

രാഹുലിനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം റേഞ്ച് വിജിലന്‍സ് എസ്.പിയാണ് രാഹുലിനെതിരായ കേസ് അന്വേഷിക്കുന്നത്.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.ആരോപണത്തില്‍ കഴമ്പുണ്ടെന്നും രാഹുല്‍ നായര്‍ക്കെതിരെ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

രാഹുല്‍ ആര്‍ നായര്‍ പത്തനംതിട്ടയിലെ കോയിപ്രം ഷാനിയോ മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഉടമ ജയേഷ് തോമസില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്നും പത്തനംതിട്ടയിലെ ഇടനിലക്കാരന്‍ അജിത് തോമസ് മുഖേനെ കൊച്ചിയില്‍ വച്ച് പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

INDIANEWS24 TVPM

Leave a Reply