ന്യൂഡൽഹി: കേരളത്തിലെ മൂന്നു മെഡിക്കൽ കോളജുകൾക്കു മെഡിക്കൽ പ്രവേശനത്തിന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചു. അടൂർ ശ്രീ അയ്യപ്പാ കോളജ്, പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കൽ കോളജ് തുടങ്ങി പുതിയതായി ആരംഭിക്കാനിരുന്ന മൂന്ന് മെഡിക്കല്‍ കോളജുകൾക്കാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നിഷേധ ഉത്തരവിറക്കുകയായിരുന്നു.
INDIANEWS24 NEW DELHI DESK