ന്യൂഡൽഹി :കേന്ദ്ര സർക്കാർ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ ‐ സീരിയൽ ചിത്രീകരണത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി .മാസ്കും സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാവണം ചിത്രീകരണം. അഭിനേതാക്കൾ ഒഴികെ ചിത്രീകരണ സ്ഥലത്തുള്ള ബാക്കിയുള്ളവരെല്ലാം മാസ്ക് നിർബന്ധമായും ധരിക്കണം. മേക്കപ്പ് കലാകാരൻമാരും ഹെയര്‍ സ്റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണം. ആവശ്യത്തിന് അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും മാത്രം ചിത്രീകരണത്തിനായി ഉപയോഗിക്കുക. പുറത്തുനിന്ന് ആരെയും ചിത്രീകരണ സ്ഥല സന്ദർശനത്തിന് അനുവദിക്കാൻ പാടില്ല.
സെറ്റുകള്‍ മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ദിവസവും അണുവിമുക്തമാക്കുക. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൈകര്യങ്ങള്‍ ഒരുക്കുക. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം. സെറ്റിലെ ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഉടനെ അണു നശീകരണം നടത്തുകയും അവരുമായി ബന്ധമുള്ളവരെ ഐസൊലേഷന്‍ ചെയ്യുകയും വേമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധന, ആറ് അടി അകലം പാലിക്കൽ, മാസ്ക് തുടങ്ങിയവ പാലിച്ചാവണം ചിത്രീകരണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
INDIANEWS24 MOVIE DESK