728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സ്‌ട്രൈക്കേഴ്‌സ്: ക്യാപ്റ്റനായി മോഹന്‍ലാല്‍ തുടരും

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമിനെ നയിച്ച  മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും ടീമിനെ നയിക്കുക. കഴിഞ്ഞ സി സി എല്‍ താരമായി മാറിയ രാജീവ് പിള്ള  വൈസ് ക്യാപ്റ്റനാകും.സി.സി.എല്ലിന്റെ നാലാം പതിപ്പിനാണ് ജനവരി 25 ന് തുടക്കമാകും. ജനുവരി 26 ന് ബാംഗ്ലൂരില്‍ തെലുഗ് വാരിയേഴ്‌സുമായാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. ഫിബ്രവരി ഒന്നിന് ദുബായിയില്‍ വീര്‍ മറാത്തിയുമായും ഒമ്പതിന് കൊച്ചിയില്‍ ചെന്നൈ റൈനോസുമായും 16ന് റാഞ്ചിയില്‍ ബംഗാള്‍ ടൈഗേഴ്‌സുമായുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍ .

കഴിഞ്ഞ ടീമില്‍ സജീവ സാന്നിധ്യമായിരുന്ന  ഇന്ദ്രജിത്ത് ,മദന്‍മോഹന്‍, ബി. സുമേഷ് എന്നിവര്‍ ഇത്തവണ ഉണ്ടാകില്ല. സി.സി.എല്ലിലെ പുതിയ നിയമമാണ് മദന്‍മോഹനും സുമെഷിനും വിലങ്ങു തടിയായത്. സിനിമാ താരങ്ങള്‍ക്കായിരിക്കണം ടീമില്‍ പ്രാമുഖ്യം എന്ന അടിസ്ഥാനത്തിനത്തിലാണ് പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രിഥ്വിരാജ് ഇത്തവണയും ടീമിലില്ല.അതേ സമയം ഉണ്ണി മുകുന്ദനും ആസിഫ് അലിയും ഇക്കുറി  ടീമിലുണ്ട്.

കേരള സ്‌ട്രൈക്കേഴ്‌സ് കഴിഞ്ഞ തവണ മികച്ച പ്രകടനത്തോടെ സെമിയിലെത്തിയിരുന്നു. കര്‍ണാടക ബുള്‍ഡോസേഴ്‌സിനു മുന്നിലാണ് സെമിയില്‍ സ്‌ട്രൈക്കേഴ്‌സിന് അടിയറവ് പറയേണ്ടി വന്നത്.

കേരള സ്‌ട്രൈക്കേഴ്‌സ്  ടീമംഗങ്ങള്‍ ചുവടെ :

മോഹന്‍ലാല്‍ (ക്യാപ്ടന്‍), രാജീവ് പിള്ള (വൈസ് ക്യാപ്റ്റന്‍ ),നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, റിയാസ് ഖാന്‍,മണിക്കുട്ടന്‍, പ്രജോദ് കലാഭവന്‍,വിവേക് ഗോപന്‍, ബിനീഷ് കോടിയേരി, അരുണ്‍ ബെന്നി, സന്തോഷ് സ്ലീബ, രാഗേന്ദു, അര്‍ജുന്‍ നന്ദകുമാര്‍ ,സുരേഷ് നായര്‍ എന്നിവരാണ് ടീമംഗങ്ങള്‍ . പരിശീലകനായി പങ്കജ്  ചന്ദ്രസേനന്‍ തുടരും. ഭാവനയും മൈഥിലിയുമാണ് ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ .

ഇക്കുറി കേരള സ്‌ട്രൈക്കേഴ്‌സ്  കിരീടം നേടും എന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍ .

SANU INDIANEWS24

 

Leave a Reply