728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സ്‌കൂളുകളിലെ 45,000 ക്ലാസ്സ്മുറികള്‍ ഹൈടെക് നിലവാരത്തിലേക്ക്‌

തിരുവനന്തപുരം: കേരള സിലബസ് സ്‌കൂളുകളിലെ 45,000 ക്ലാസ്സ് റൂമുകള്‍ വരുന്ന മാര്‍ച്ചോടെ ഹൈടെക് ആകും. ഇതിന്റെ ഭാഗമായി 60,250 ലാപ്‌ടോപ്പുകളും 43,750 മള്‍ട്ടിമീഡിയ പ്രോജക്ടറുകളും വിതരണം ചെയ്യുമെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡുക്കേഷന്‍(കൈറ്റ്) വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

ജനുവരിമുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുക. രണ്ടാം ഘട്ടവിതരണം ഫെബ്രുവരിയിലും മൂന്നാംഘട്ടം മാര്‍ച്ചിലും നടത്തും. 493.5 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയത്. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നികുതി ഉള്‍പ്പെടെ 228.04 രൂപയേ ചിലവ് വന്നുള്ളുവെന്ന് അന്‍വര്‍ സാദത്ത് അറിയിച്ചു. വിതരണം ചെയ്യുന്ന ഉപകരണങ്ങളെല്ലാം അടുത്ത അഞ്ച് വര്‍ഷത്തേക്ക് വാറന്റിയുള്ളതാവും. ഇവയ്ക്ക് വരുന്ന കേടുപാടുകളുടെ ബാധ്യത സ്‌കൂളുകള്‍ വഹിക്കേണ്ടിവരില്ലെന്നും വ്യക്തമാക്കുന്നു.

INDIANEWS24.COM T V P M

Leave a Reply