728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സ്ട്രൈക്കേഴ്സ് വന്‍ മാര്‍ജിനില്‍ ഫൈനലില്‍ തോറ്റു

ഹൈദരാബാദ്: സിനിമാതാരങ്ങളുടെ പോരാട്ടമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ഫൈനലില്‍ തോറ്റു. 36 റണ്‍ ജയത്തോടെ കര്‍ണാടക ബുള്‍ഡോസേഴ്സാണ് ചാമ്പ്യന്മാര്‍. ജയിക്കാന്‍ 212 റണ്‍ വേണ്ടിയിരുന്ന സ്ട്രൈക്കേഴ്സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 175ല്‍ എത്താനെ കഴിഞ്ഞുള്ളു.

എ നന്ദകുമാര്‍ [78] സന്തോഷ്‌ സ്ലീബ [29] എന്നിവര്‍ മാത്രമേ സ്ട്രൈക്കേഴ്സിന് വേണ്ടി പൊരുതിയുള്ളൂ. നേരത്തെ രാജീവും [112] ഡി ശര്‍മയും [56] ചേര്‍ന്ന വേര്‍പിരിയാത്ത മൂന്നാം വിക്കറ്റ് സഖ്യം കര്‍ണാടകത്തെ മികച്ച സ്കോറില്‍ എത്തിച്ചു.

ഈ സീസണില്‍ ആദ്യമായി നോണ്‍ പ്ലേയിംഗ് ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ടീമിന്‍റെ മത്സരം കാണുവാന്‍ ഇന്നലെ ഫൈനല്‍ വേദിയിലെത്തിരുന്നു. മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കേരള സ്ട്രൈക്കെഴ്സ് തകര്‍ന്നടിഞ്ഞത്. ഓപ്പണര്‍മാരായിറങ്ങിയ ക്യാപ്റ്റന്‍ രാജീവ് പിള്ളയും വൈസ് ക്യാപ്റ്റന്‍ ബിനീഷ് കോടിയേരിയും നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്.

INDIANEWS24 HYDERABAD

Leave a Reply