728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സ്ട്രൈക്കേഴ്സ് ഫൈനലില്‍

ഹൈദരാബാദ്: സിനിമാതാരങ്ങളുടെ പോരാട്ടമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ഫൈനലില്‍. വിമാനയാത്രാ വിവാദത്തില്‍ നിന്ന് ഉയിര്‍ത്തെണീറ്റ കേരള ടീം സെമിഫൈനലില്‍ ഭോജ്പുരി ദബാങ്ങ്സിനെ 8 വിക്കറ്റിനു തകര്‍ത്തു.

ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഭോജ്പുരി ഉയര്‍ത്തിയ 128 റണ്‍ വിജയലക്ഷ്യം 18.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരള സ്ട്രൈക്കേഴ്സ് മറികടക്കുകയായിരുന്നു. സ്കോര്‍: ബോജ്പുരി 9-127[20 ഓവര്‍]; കേരള സ്ട്രൈക്കേഴ്സ് 2-128 [18.3 ഓവര്‍].

എ. നന്ദകുമാര്‍ [44 പന്തില്‍ 48 നോട്ടൗട്ട്], രാജീവ്‌ പിള്ള [ 37 പന്തില്‍ 38] എന്നിവരാണ്‌ സ്ട്രൈക്കേഴ്സിന് അനായസജയമൊരുക്കിയത്. ബിനീഷ് കോടിയേരി 17 റണ്‍ നേടി. വി അരുണ്‍ 11 പന്തില്‍ 20 റണ്ണുമായി പുറത്താകാതെ നിന്നു.

നേരത്തെ 2 വിക്കറ്റ് വീതം  വീഴ്ത്തിയ നന്ദകുമാര്‍, സന്തോഷ്‌ സ്ലീബ, വിവേക് ഗോപന്‍ എന്നിവരാണ്‌ ഭോജ്പുരിയെ 127ല്‍ ഒതുക്കിയത്. നിരുഹയാണ് [26] ഭോജ്പുരിയുടെ ടോപ്സ്കോറര്‍.

ഞായറാഴ്ച ഫൈനലില്‍ കര്‍ണാടക ബുള്‍ഡോസേഴ്സാണ് സ്ട്രൈക്കേഴ്സിന്‍റെ എതിരാളികള്‍.

Leave a Reply