728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സ്ട്രൈക്കേര്‍സിന് 4 വിക്കറ്റ് വിജയം : ബിനീഷ് മാന്‍ ഓഫ് ദി മാച്ച്

ഹൈദരാബാദ് : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നാലാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേര്‍സിന് 4 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത തെലുഗു kerala strikersവാരിയര്‍സ് 20 ഓവറില്‍ 142 റണ്‍സ് എന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു.ആദര്‍ശ് 38  (31 പന്തുകള്‍ ) റണ്‍സും സുധീര്‍കുമാര്‍ 26 (18 പന്തുകള്‍ ) റണ്‍സും നേടി. തുടക്കത്തില്‍ വിക്കറ്റുകള്‍ വീണുവെങ്കിലും 40 പന്തില്‍ 41 റണ്‍സ് നേടിയ ബിനീഷ് കോടിയേരി കേരള ടീമിനെ വിജയത്തിലെത്തിച്ചു.ബിനീഷ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.അവസാന പന്തിലാണ് കേരള സ്ട്രൈക്കേര്‍സ് വിജയം നേടിയത്. അവസാന പന്തില്‍ മൂന്നു റണ്‍സാണ്  കേരള സ്ട്രൈക്കേര്‍സിന് വേണ്ടിയിരുന്നത്. തെലുഗു വാരിയര്‍സ്  വരുത്തിയ ഫീല്‍ഡിംഗ് പിഴവുകള്‍ കേരളത്തിനു തുണയായി.ആയുര്‍വേദ ചികിത്സയിലായതിനാല്‍ ക്യാപ്റ്റന്‍ മോഹന്‍ലാല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.

INDIANEWS24 HYDERABAD

Leave a Reply