728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സാഹിത്യ അക്കാദമിയുടെ അക്ഷരക്കൂട്ടം സാഹിത്യശില്പശാല ദുബായില്‍ നാളെ മുതല്‍

ദുബായ്: യു.എ.ഇ.യുടെ വായനാവർഷാചരണത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരളസാഹിത്യ അക്കാദമി ദുബായിൽ  ത്രിദിനസാഹിത്യശില്പശാല  സംഘടിപ്പിക്കുന്നു. ജൂൺ  2,3,4 തീയതികളിൽ  ദുബായ് ഗൾഫ്  മോഡൽ  സ്‌കൂളിൽ  യുഎഇ എക്‌സ്‌ചേഞ്ചിന്‌റെയും എൻ.എം.സി ഹെൽത്ത്  കെയറിന്‌റെയും സഹകരണത്തോടെ സാന്ത്വനം സാമൂഹ്യക്ഷേമസംഘടനയുടെ ആഭിമുഖ്യത്തിലാണ് ‘അക്ഷരക്കൂട്ടം സാഹിത്യശില്പശാല’ നടക്കുക. ഇന്ത്യൻ  അംബാസഡർ  ശ്രീ.ടി.പി സീതാറാം ശില്പശാല ഉദ്ഘാടനം ചെയ്യും.

സാഹിത്യഅക്കാദമി പ്രസിഡന്‌റ് ശ്രീ.പെരുമ്പടവം ശ്രീധരന്‌റെ നേതൃത്വത്തിൽ  സർവ്വ  ശ്രീ.എൻ.എസ് മാധവൻ, മധുപാൽ, കുരീപ്പുഴ ശ്രീകുമാർ, കവയിത്രി ആർ. ലോപ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ  ക്ലാസുകളും സംവാദങ്ങളും നടത്തും. ഡോ.ശിഹാബ് ഗാനീം ഉൾപ്പെടെ അറബ് സാഹിത്യപ്രമുഖരും ശില്പശാലയുടെ ഭാഗമാകും.

പ്രവാസലോകത്തെ അദ്ധ്യാപക-വിദ്യാർത്ഥികൾ, മുഖ്യധാരയിലേക്ക് എത്താൻ കഴിയാത്ത എഴുത്തുകാർ, തൊഴിലാളികൾക്കിടയിലെ സർഗ്ഗവാസനയുള്ളവർ   ഉൾപ്പെടെയുള്ള സാഹിത്യകുതുകികൾക്ക് കേരളസാഹിത്യ അക്കാദമിയടക്കം മുഖ്യധാരാപ്രസ്ഥാനങ്ങളുമായി ബന്ധം സുദൃഢമാക്കുകയാണ് ശില്പശാലയുടെ  ലക്ഷ്യമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ശില്പശാലയിൽ വിദ്യാർത്ഥികൾക്കും  മുതിർന്നവർക്കും  കഥ, കവിത, ലേഖനം തുടങ്ങി വിഭാഗങ്ങളിൽ  മത്സരങ്ങളും വിജയികൾക്ക്  അക്കാദമി പുരസ്‌ക്കാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
മലയാള മാധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ  യുഎഇയിലെ പ്രമുഖ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്ന മാധ്യമശില്പശാലയും പരിപാടിയുടെ ഭാഗമായുണ്ടാകും.

ഷാർജ ബുക്ക് ഫെയർ External Affairs Executive ശ്രീ മോഹൻ കുമാറിനെ പുസ്തകങ്ങളുടെ പ്രചാരണത്തിന് നൽകിയ  സംഭാവനകളെ മാനിച്ച്  ശിൽപ്പശാലയുടെ സമാപനസമ്മേളനത്തിൽ ആദരിക്കും.

ശില്പശാലയിൽ  പങ്കെടുക്കാൻ  താൽപ്പര്യമുള്ളവർ  ഓൺലൈൻ  രജിസ്‌ട്രേഷനായി Aksharakootam Sahitya Silpasaala എന്ന ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്താൽ  രജിസ്‌ട്രേഷൻ  ഫോം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്   sahityasilpasaala@gmail.com എന്ന ഐഡിയിലോ 050 879 0590 , 052 799 9850 എന്നീ  നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ  അറിയിച്ചു.

Leave a Reply