jio 800x100
jio 800x100
728-pixel-x-90
<< >>

കേരള സര്‍ക്കാര്‍:ഔദ്യോഗിക അറിയിപ്പുകള്‍

നഴ്‌സ്-കം-ഫാര്‍മസിസ്റ്റ് സപ്ലിമെന്ററി പരീക്ഷ

ജൂണ്‍ മൂന്ന് മുതല്‍ ആരംഭിക്കുന്ന നഴ്‌സ്-കം-ഫാര്‍മസിസ്റ്റ്(ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറം തിരുവനന്തപുരം/കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും മേയ് 17 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പിഴയില്ലാതെ മേയ് 19 വൈകുന്നേരം നാല് മണിവരെയും 10 രൂപാ പിഴയോടെ മേയ് 20 വൈകുന്നേരം നാല് മണിവരെയും സ്വീകരിക്കും. പരീക്ഷാകേന്ദ്രം – ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, കോഴിക്കോട്. സമയം : രാവിലെ 10 മുതല്‍ 12 വരെ. പി.എന്‍.എക്‌സ്.1731/24

പോലീസ് കോണ്‍സ്റ്റബിള്‍ കായിക ക്ഷമതാ പരീക്ഷ

പോലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ (എ.പി.ബി)-കെ.എ.പി-3 ബറ്റാലിയന്‍ (പത്തനംതിട്ട, കൊല്ലം, ആലപ്പുഴ) ചുരുക്കപ്പട്ടികയില്‍ 7112 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മേയ് 14 മുതല്‍ 29 വരെ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗ്രൗണ്ടുകളില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, നിര്‍ദേശങ്ങള്‍ എന്നിവ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.keralapsc.gov.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കമ്മീഷന്‍ അനുവദിച്ചിട്ടുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത (പ്ലസ്ടു/തത്തുല്യം), വെയിറ്റേജ്, സ്‌പോര്‍ട്‌സ്, എന്‍.സി.സി. എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ അസല്‍, ശരിപകര്‍പ്പുകള്‍, അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറില്‍ നിന്നും നിശ്ചിത മാതൃകയില്‍ ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് (നല്‍കുന്ന ഉദ്യോഗസ്ഥന്റെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് സീല്‍ എന്നിവ സഹിതം) പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ തഹസീല്‍ദാര്‍ നല്‍കുന്ന ജാതിസര്‍ട്ടിഫിക്കറ്റ് (അസലും രണ്ട് ശരിപകര്‍പ്പുകളും) എന്നിവ സഹിതം രാവിലെ ആറ് മണിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗ്രൗണ്ടില്‍ എത്തണം. വിശദവിവരങ്ങള്‍ 0468-2222665 ഫോണില്‍ ലഭിക്കും. പി.എന്‍.എക്‌സ്.1724/14

എം.വി.ദേവന്‍ സ്മാരകമായി എറണാകുളത്ത് കലാപഠനകേന്ദ്രം തുടങ്ങും- മന്ത്രി കെ.സി.ജോസഫ്

ബഹുമുഖപ്രതിഭയായിരുന്ന എം.വി.ദേവന് സ്മാരകമായി എറണാകുളത്ത് ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ഗ്യാലറിയോടനുബന്ധിച്ച് എം.വി.ദേവന്‍ കലാപഠനകേന്ദ്രം ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും സംയുക്തമായി തിരുവനന്തപരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച എം.വി.ദേവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചിത്രകാരന്‍, പ്രഭാഷകന്‍, ശില്പി, വാസ്തുവിദ്യാകലാകാരന്‍ തുടങ്ങിയ നിലകളില്‍ ബഹുമുഖപ്രതിഭയായിരുന്നു ദേവന്‍. പുതുതലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്ന അദ്ദേഹത്തിന്റെ പാദമുദ്രകള്‍ പതിഞ്ഞ കര്‍മ്മമേഖലകള്‍ തന്നെ സ്മാരകങ്ങളാണ്. അഭിപ്രായങ്ങള്‍ തുറന്നുപറയാനും ഭരണാധികാരികളെ മുഖത്തുനോക്കി വിമര്‍ശിക്കാനും ധൈര്യം കാട്ടിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. ദേവസ്പന്ദനം നിലച്ചാലും അലയൊലികള്‍ നിലയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി. ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ കെ.എ.ഫ്രാന്‍സിസ്, സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, വൈസ്‌ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള, പ്രൊഫ.എന്‍.എന്‍.റംസണ്‍, കെ.കെ.രാജപ്പന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.എന്‍.എക്‌സ്.1728/24

 

Leave a Reply