728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സരവ്വകലാശാല യുവജനോത്സവത്തിൽ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗിന് കിരീടം

തിരുവനന്തപുരം: മികച്ച പോരാട്ടം കാഴ്ചവെച്ചുകൊണ്ട്  മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കിരീടം നേടി.കഴിഞ്ഞ എട്ടുവർഷമായി  ചാമ്പ്യൻമാരായ മാർ ഇവാനിയോസിനെ 15 പോയിന്റിനു  മറി കടന്ന് വിമെൻസ് കോളേജ് റണ്ണര്‍ അപ്പായി.തിരുവനന്തപുരം സംഗീത കോളേജിനു നാലാം സ്ഥാനം കരസ്ഥമാക്കി.

മാർ ബസേലിയോസിലെ കെ.എസ്. അർജുൻ നൃത്ത മത്സരങ്ങളിലെ മികവിന് കലാപ്രതിഭാ പട്ടം നേടി.ആലാപന മികവിലൂടെ ധനുവച്ചപുരം വി.ടി.എം. എൻ.എസ്.എസ്. കോളേജിലെ എം.ജി. ആര്യ കലാതിലകമായി. സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പിന്നണി ഗായിക സുജാത ട്രോഫികൾ വിതരണം ചെയ്തു.സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ എസ്. അരവിന്ദ് അദ്ധ്യക്ഷനായിരുന്നു.പിന്നണി ഗായിക വൈക്കം വിജയലക്ഷ്‌മിയുടെ ഗായത്രിവീണ കച്ചേരിയോടെയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്.

INDIANEWS24

Leave a Reply