728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സംസ്ഥാന യുവജന കമ്മീഷന്‍ മൈ കേരള “മെന്ററിംഗ് യംഗ് കേരള” മാജിക് പരിപാടി സംഘടിപ്പിച്ചു

കോട്ടയം:കേരള സംസ്ഥാന യുവജന കമ്മീഷന്‍ മൈ കേരള “മെന്ററിംഗ് യംഗ് കേരള” മാജിക് പരിപാടി സംഘടിപ്പിച്ചു.നവകേരള സൃഷ്ടിക്കായി വിസ്മയ യുവത്വങ്ങള്‍ മുന്നോട്ട് എന്ന ആശയവുമായി യുവജനങ്ങളെ പ്രചോദിപ്പിക്കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ മാജിക് അക്കാദമിയും ആന്റി നര്‍കോട്ടിക്‌സ് ക്ളബ്ബും ചേര്‍ന്ന്  കോട്ടയം സി.എം.എസ് കോളേജില്‍ സംഘടിപ്പിച്ച മൈ കേരള -മെന്ററിംഗ് യംഗ് കേരള പരിപാടിയുടെ ഉദ്ഘാടനം കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ. സുരേഷ് കുറുപ്പ്  എം.എല്‍.എ  നിര്‍വ്വഹിച്ചു. പ്രളയകേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍  ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് യുവജനങ്ങള്‍ നടത്തിയത്.അവരുടെ മികച്ച പ്രവര്‍ത്തനമാണ് ഇന്നും പലരും ജീവിച്ചിരിക്കുന്നത് തന്നെയെന്ന്  സുരേഷ് കുറുപ്പ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു . യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ യുവജന കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങളും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ അംഗം അഡ്വ. കെ.യു ജനീഷ്‌കുമാര്‍ സി.എം.എസ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. റോയ് സാം ഡാനിയേല്‍,  ജില്ലാ വോളന്റിയര്‍മാരായ എസ്.ഷാജോ, മനു.പി.മോഹന്‍,കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന സന്തോഷ് എന്നിവര്‍ ആശംസ അറിയിച്ചു.ജില്ലാ വോളന്റിയര്‍ ജസ്റ്റിന്‍ ജോസഫ് സ്വാഗതവും ആന്റി നര്‍ക്കോട്ടിക് ക്‌ളബ് കോ- ഓര്‍ഡിനേറ്റര്‍ ഡോ.അജീഷ് കെ.ആര്‍ നന്ദിയും പറഞ്ഞു.ആത്മവിശ്വാസവും കഠിനാധ്വാനവും ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ആരോഗ്യകരമായ ഒരു യുവജനതയെ സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് ഗോപിനാഥ് മുതുകാട് തന്റെ  ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  ഇന്ദ്രജാലത്തിലൂടെ തെളിയിച്ചു.ലഹരിക്കെതിരെ യുവജനങ്ങളെ  സംഘടിപ്പിക്കാനും നവകേരള നിര്‍മ്മിതിയില്‍ യുവജനങ്ങളെ പങ്കാളികളാക്കാനുമാണ്  ഇന്ദ്രജാല പരിപാടി മൈ കേരള എന്ന പേരില്‍  യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ മാജിക് അക്കാദമിയും ആന്റി നര്‍കോട്ടികസ് ക്ളബ്ബും ചേര്‍ന്ന്  നടത്തുന്നത്.
യുവത്വങ്ങള്‍ ഒപ്പിട്ട തൂവാല കൊണ്ടാണ് ജാലവിദ്യ ആരംഭിച്ചത്. പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ അഡ്വ. സുരേഷ് കുറുപ്പിന്റെ   തൂവാലയും സദസ്സില്‍  നിന്നും വാച്ചും വാങ്ങി ഒപ്പിട്ട  തൂവാലയില്‍ പൊതിഞ്ഞ് വേദിയിരുന്ന ചെറിയ പെട്ടിയില്‍ നിക്ഷേപിച്ചു. ആ പെട്ടി സുരേഷ് കുറുപ്പിന്റെ  കൈയില്‍ തന്നെ ഭദ്രമായി വയ്ക്കുവാനും കൊടുത്തു.  തുടര്‍ന്ന് കാണികളുടെ കസേരയുടെ അടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന പെട്ടി വേദിയിലേയ്ക്ക് കൊണ്ടുവന്നു.  നിരവധി പെട്ടികള്‍ ഉള്ളടക്കം ചെയ്തിരുന്ന ആ വലിയ പെട്ടിയില്‍ നിന്നും പുറത്തെടുത്ത ഓരോ ചെറിയ പെട്ടികള്‍ക്കും പൂട്ടുകളുണ്ടായിരുന്നു.  സദസ്സിലെ പ്രമുഖരുടെ കൈകളില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് പെട്ടികള്‍ ഓരോന്നായി തുറന്നു.  ഒടുവില്‍ അവസാനത്തെ പെട്ടിയില്‍ ഒരല്‍പ്പനേരം മുമ്പ് ചെറിയ പെട്ടിയില്‍ തൂവാലയില്‍ പൊതിഞ്ഞ് സൂക്ഷിച്ച വാച്ച് തൂവാലയോടൊപ്പം സുരേഷ് കുറുപ്പ്  തുറന്ന പെട്ടിയില്‍. ചെറിയ പെട്ടി തുറന്നപ്പോള്‍ അത് ശൂന്യവുമായിരുന്നു.സംസ്ഥാനത്തെ 14 ജില്ലകളിലെ തിരഞ്ഞെടുത്ത കോളജുകളില്‍ പരിപാടി അവതരിപ്പിക്കും. ഓരോ വേദിയില്‍ നിന്നും തിരഞ്ഞെടുക്കുന്ന യുവജനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യും.
INDIANEWS24 KOTTAYAM DESK

Leave a Reply