728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി  കൊല്ലത്ത് സംഘടിപ്പിച്ചു. സെപ്തംബര്‍ പതിനൊന്നിന് രാവിലെ 10 മണിക്ക് കേരള സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ.കെ.ജനീഷ് കുമാര്‍ സ്വാഗതവും വി.വിനില്‍  നന്ദിയും പ്രകാശിപ്പിച്ചു.ചടങ്ങിൽ വെച്ച് പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവജന കമ്മീഷന്റെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുകയായ ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയുടെ ചെക്ക് യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം മന്ത്രി.ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് കൈമാറി.കേരളത്തിലെ ഓരോ യുവാക്കളും യുവജന കമ്മീഷന്റെ ഭാഗമായി സാമൂഹികാവശ്യങ്ങൾക്കായി ഇടപെടണമെന്ന് ചെയർപേഴ്സൺ ചിന്താ ജെറോം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
പുതു കേരളം സൃഷ്ടിക്കുന്നതിൽ ഇന്നത്തെ യുവാക്കൾ ശക്തമായി പങ്കാളികളാകണം, ഏത് വെല്ലുവിളികളെയും അവസരമാക്കി മുന്നോട്ട് പോകണം,അതിനുള്ള ഇച്ഛാശക്തി യുവാക്കൾക്ക് ഉണ്ടാകണമെന്ന്  ഫിഷറീസ് തുറമുഖം വകുപ്പ്   മന്ത്രി.ജെ. മെഴ്സിക്കുട്ടിയമ്മ കേരള സംസ്ഥാന യുവജന കമ്മീഷന്റെ സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന ക്യാമ്പ് കൊല്ലം ഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.നിർമ്മാണ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ട് വലിയ സംഭാവന ഈ പ്രളയകാലത്ത് യുവാക്കൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയും.അതിന് അവരെ നയിക്കാൻ യുവജന കമ്മീഷന് തീർച്ചയായും കഴിയുമെന്ന് മന്ത്രി പറഞ്ഞു. വളരെ പ്രതീക്ഷ നൽകുന്നവരാണ് നമ്മുടെ നാട്ടിലെ യുവാക്കളെന്ന് തെളിയിച്ചിരിക്കുകയാണ്.ശക്തമായ കൂട്ടായ്യ ഉണ്ടാക്കാൻ കമ്മീഷനുമായി സഹകരിക്കണം. ഒരു ജില്ലയിൽ നിന്ന് മൂന്നും  പഞ്ചായത്തിൽ നിന്ന് അഞ്ചു പേരെയും സംഘടിപ്പിച്ച് കേരളത്തിലെ ആയിരം പഞ്ചായത്തുകളിൽ നിന്ന് വലിയൊരു കൂട്ടായ്മ ഉണ്ടാക്കി ഇനി വരുന്ന അടിയന്തിര ആവശ്യങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
തുടര്‍ന്നുള്ള ദിനങ്ങളില്‍ വാർത്തകൾ സത്യവും മിഥ്യയും എന്ന വിഷയത്തിൽ സുനിൽ പ്രഭാകറും പുനരധിവാസ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ   ഹരിത കേരളം ടെക്നിക്കൽ ഓഫീസർ വി.രാജേന്ദ്രൻ നായരും കമ്മീഷൻ പ്രവർത്തനങ്ങളുടെ മാർഗരേഖ എന്ന വിഷയത്തിൽ ഫിനാൻസ് മാനേജർ ഷീന സി.കുട്ടപ്പനും കമ്മീഷനും പൊതുജന സമ്പർക്ക പ്രവർത്തനവും എന്ന വിഷയത്തിൽ  കമ്മീഷന്റെ മീഡിയാ കോ-ഓഡിനേറ്റർ  ജിതേഷ് ദാമോദറും സംസാരിച്ചു.ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ കൊല്ലം സിറ്റി സ്‌പെഷ്യല്‍. ബ്രാഞ്ച് എ എസ് ഐ എന്‍. സൂരജും നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ മാറിയ കാലത്ത് എന്ന  വിഷയത്തില്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍ നീരജയും ക്ലാസുകള്‍ നയിച്ചു.

സെപ്തംബര്‍ 12ന് പത്തനംതിട്ട ആറന്മുളയിലെ പ്രളയബാധിതപ്രദേശങ്ങളിലെ വീടുകളുടെ അറ്റകുറ്റപണികള്‍ക്കും പ്രളയബാധിതര്‍ക്ക് വേണ്ടി യുവജന കമ്മീഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ നയിച്ച  പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ  ഫ്ളാഗ് ഓഫ് കൊല്ലം പോലീസ് കമ്മീഷണര്‍ ഡോ.അരുള്‍ നിര്‍വ്വഹിച്ചു.yuvajana flag offyuvajana 1
INDIANEWS24 KOLLAM DESK

Leave a Reply