തിരുവനന്തപുരം : വഞ്ചിയൂർ കോടതി വളപ്പിൽ കേരള സംസ്ഥാന മധ്യസ്ഥ അനുരഞ്ജന കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചേലൂര്ർ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്, കേരള സംസ്ഥാന മധ്യസ്ഥ അനുരഞ്ജന കേന്ദ്രത്തിന്റെ ഡയറക്ടര്‍ കെ. സത്യന് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതോടൊപ്പം കേരള സംസ്ഥാന മധ്യസ്ഥ അനുരഞ്ജന കേന്ദ്രം പുറത്തിറക്കുന്ന ” അനുരഞ്ജനം” എന്ന ന്യൂസ് ലെറ്ററിന്റെ മലയാളം വേര്‍ഷന്‍ പ്രകാശനവും ചീഫ്ജസ്റ്റിസ് ഡോ. മഞ്ജുള ചേലൂര്‍ നിര്‍വഹിച്ചു.