728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. കേരള സര്‍ക്കാര്‍ ഔദ്യോഗികമായി കത്ത് നല്‍കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങള്‍ അറിയിച്ചു.ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ വൈകുന്നേരത്തോടെ മറുപടിയും നല്‍കി.ഇന്ന് ഉച്ചയോടെയാണ് ഔദ്യോഗികമായി മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സര്‍ക്കാര്‍ ക്ഷണിച്ചത്. തുടര്‍‌ന്ന് മോഹന്‍ലാല്‍ ക്ഷണം സ്വീകരിച്ചുകൊണ്ട് മറുപടി കത്തും നല്‍കി. ഓഗസ്റ്റ് എട്ടിനാണ് പുരസ്കാരദാന ചടങ്ങ്.

INDIANEWS24 TVPM DESK

Leave a Reply