728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള-ഷാര്‍ജ പോലീസുകള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും

ഷാര്‍ജ:കേരള പൊലീസും ഷാര്‍ജ പൊലിസും വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഷാര്‍ജ പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഇതനുസരിച്ച് സാങ്കേതിക രംഗം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സംസ്ഥാനത്തെയും ഷാര്‍ജയിലെയും പോലീസ് സഹകരിച്ച് പ്രവര്‍ത്തിക്കും.കേരള പൊലീസ് വിവര സാങ്കേതിക രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും ഇതിനായി ഷാര്‍ജ പൊലീസ് മാതൃകയിലുള്ള മികച്ച സംവിധാനങ്ങള്‍, കേരളത്തിലും നടപ്പാക്കാന്‍ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുമൈദ് അല്‍ഹുദൈദിയെ കേരള സന്ദര്‍ശനത്തിനായിഅദ്ദേഹം ഔദ്യോഗികമായി ക്ഷണിച്ചു.

കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍വലിയ പ്രതീക്ഷയുണ്ടെന്ന്, ഷാര്‍ജ പൊലീസ് കമ്മാന്‍ഡര്‍ ഇന്‍ചീഫ് ഹുമൈദ് അല്‍ഹുദൈദി പറഞ്ഞു.ഷാര്‍ജയില്‍കുറ്റകൃത്യങ്ങള്‍നടത്തുന്നവരില്‍മലയാളികള്‍ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു വരുകയാണെന്നും ഇത് നല്ല സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹുദൈദി കൂട്ടിച്ചേര്‍ത്തു. ഡപ്യൂട്ടി ചീഫ് അബ്ദുല്ല മുബാറക്ക്, പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ജനറല്‍മുഹമ്മദ് ഈദ് അല്‍മദ്‌ലൂം, മാധ്യമ വിഭാഗം മേധാവി സുല്‍ത്താന്‍അല്‍ഖയാല്‍ തുടങ്ങിയവരും പങ്കെടുത്തു.

INDIANEWS24 GULF DESK

Leave a Reply