728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നവകേരള നിർമ്മിതിയെ സംബന്ധിച്ച ആശയപ്രചരണത്തിന് പദയാത്രകള്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം:പ്രളയാനന്തര നവകേരള നിർമ്മിതിയെ സംബന്ധിച്ച സുസ്ഥിരവും, സുരക്ഷിതവുമായ വികസന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തുന്ന  പദയാത്രകള്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ 27 ന് തുടക്കമായി.പതിമൂന്നു മേഖലാപദയാത്രകളാണ് തിരുവനന്തപുരം ജില്ലയില്‍ നടന്നത്..ഒക്ടോബര്‍  27 ന് രാവിലെ മുതൽ വിവിധ മേഖലകളിൽ ആരംഭിച്ചപദയാത്രകൾ 28ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ സമാപിച്ചു. ജാഥാ സഞ്ചരിക്കുന്ന പ്രദേശങ്ങളിൽ പ്രഭാഷണവും, ഗാനാലാപനവും, ലഘുലേഖാ വിതരണവും നടത്തി. വിവിധ മേഖലകളിലെ പ്രഭാതസായാഹ്ന കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള പൊതു യോഗങ്ങളിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.എൽ.എ.മാരായ അഡ്വ: വി. ജോയി, ഐ.ബി.സതീഷ്, എ. ആൻസലൻ, നഗരസഭാ മേയർ അഡ്വ: വി.കെ. പ്രശാന്ത്, മുൻ എം.പി. സി പി.നാരായണൻ, പ്ലാനിംഗ് ബോർഡ് മെമ്പർ കെ. രാമകുമാർ, പത്മശ്രീ ജി. ശങ്കർ, പ്രൊഫ. വി.എൻ.മുരളി, ഡോ: കെ.വി. തോമസ്, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ഡോ. എ. സുഹൃത് കുമാർ, പി. എസ്. രാജശേഖരൻ, എൻ ജഗജീവൻ തുടങ്ങിയവർ സംസാരിച്ചു. നവം.4, 10, 11 തീയതികളിലും പദയാത്രകൾ തുടരും.

INDIANEWS24 TVPM DESK

Leave a Reply