728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രാഫി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഫോട്ടോഗ്രാഫി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചുകണ്ണൂർ സ്വദേശിയായ സാജു നടുവിലിനാണ്  മുഖ്യ സംസ്ഥാന പുരസ്‌കാരം . ഗോൾഡൻ അവർ’ എന്ന ഫോട്ടോഗ്രാഫിനുള്ള പുരസ്‌കാരത്തിന്  50,000/- രൂപയും പ്രശസ്തി പത്രവും മെമന്റോയും നൽകും.  25,000/- രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന രണ്ട് ഓണറബിൾ മെൻഷൻ പുരസ്‌കാരങ്ങൾ ആശിഷ് കെ. വിൻസെന്റ്, ഹരിദാസ് കെ.വി എന്നിവർക്ക് ലഭിച്ചു. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ എന്നിവർ തിരുവനന്തപുരം  പ്രസ് ക്ലAshis K. Vincent Saju Naduvil Haridas K.V. (Valakkullile Jeevitham) Ashish K Vincent - Splash of Joyബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.Haridas K.V.

ഈ വർഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി പ്രദർശനത്തിൽ പങ്കെടുക്കുവാനും പുരസ്‌കാരത്തിനുമായി ആകെ 134 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക മൂല്യനിർണ്ണയത്തിൽ സംസ്ഥാന പ്രദർശനത്തിന് 85 പേരുടെ സൃഷ്ടികൾ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കലാകാരന്മാരിൽ 82 കലാകാരന്മാരുടെ ഫോട്ടോഗ്രാഫുകൾ സംസ്ഥാനപുരസ്‌കാര പരിഗണനക്കായി ലഭിച്ചു. എസ്. കുമാർ, ടി. രാജൻ പൊതുവാൾ, പി.വി. ബാലൻ എന്നിവരടങ്ങിയ ജൂറികമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്.

JITHESH DAMODAR INDIANEWS 2 4

 

Leave a Reply