728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങി

തിരുവനന്തപുരം:പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള(ഐ എഫ് എഫ് കെ) തുടങ്ങി.വെള്ളിയാഴ്ച്ച വൈകിട്ട് 5.30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിച്ചതോടെയാണ് ഏഴു ദിവസം നീളുന്ന ദൃശ്യവിസ്മയത്തിന്റെ പൂരം തുടങ്ങിയത്.

വിഖ്യാത സംവിധായകന്‍ മാര്‍ക്കോ ബെല്ലോച്ചിയോ ആയിരുന്നു ഇത്തവണത്തെ മേളയുടെ മുഖ്യാതിഥി.ഉദ്ഘാടന ചടങ്ങില്‍ മന്ത്രി fest7തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു.ഉദ്ഘാടന ചിത്രത്തിലെ നടന്‍ തൗഫിക്ബാറോമും ചടങ്ങില്‍ സംബന്ധിച്ചു.മന്ത്രി വി എസ് ശിവകുമാര്‍, എം എ ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലചിത്ര താരം നമിത പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

എറാന്‍ റിക്ലിസ് സംവിധാനം ചെയ്ത ഡാന്‍സിങ് അരബ്സ് ആണ് ഉദ്ഘാടന ചിത്രം.ഏഷ്യയില്‍ ആദ്യമായാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ലൊക്കാര്‍ണോ, ലണ്ടന്‍, ജറുസലം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ സിനിമയില്‍ ഹീബ്രു, അറബിക് ഭാഷകളിലാണു സംഭാഷണം.മേളയുടെ മുഖ്യ ആകര്‍ഷണമായ മല്‍സരവിഭാഗത്തില്‍ നാല്് ഇന്ത്യന്‍ ചിത്രങ്ങളും വിദേശ ചിത്രങ്ങളും ഉള്‍പ്പെടെ 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

INDIANEWS24 TVPM

Leave a Reply