jio 800x100
jio 800x100
728-pixel-x-90
<< >>

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് അഞ്ച് കോടി രൂപ സംഭാവന ചെയ്തു

കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു.

കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കാൻ കേരള സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ആരോഗ്യ കീഴ്വഴക്കങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കാര്യക്ഷമമായി നടപ്പാക്കിയതിനെയും; സർക്കാരിന്റെ ‘ബ്രേക്ക് ദി ചെയിൻ’ ബോധവത്കരണ സംരംഭം,അതുപോലെ തന്നെ നിരാലംബരും കുടിയേറ്റ തൊഴിലാളികളും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങളെ കമ്പനി പ്രശംസിച്ചു.

INDIANEWS24 MUMBAI DESK

Leave a Reply