728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഹോംമാച്ച് ഞായറാഴ്ച്ച; ഫുട്‌ബോള്‍ ആവേശത്തില്‍ കൊച്ചി

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോംമാച്ച് ഞായറാഴ്ച്ച.ഡെല്‍ഹി ഡൈനാമോസ് ആണ് എതിരാളികള്‍.വ്യാഴാഴ്ച്ച നടന്ന ആദ്യ ഹോംമാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോവ എഫ് സിയെ തോല്‍പ്പിച്ചിരുന്നു.കളിയുടെ ഇടവേളയില്‍ മുന്‍ നിശ്ചയപ്രകാരം ബ്ലാസ്‌റ്റേഴ്‌സ് ഉടമകളില്‍ ഒരാള്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ ആത്മകഥ പ്രകാശനം നടത്തുകയും ചെയ്തു.

ഞായാഴച്ച വൈകീട്ട് ഡെല്‍ഹി ഡൈനാമോസുമായി ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടി പട്ടികയില്‍ മുന്നേറാന്‍ സാധിക്കുമോയെന്നാണ് നാട്ടുകാരായ കായിക പ്രേമികളടക്കം ഉറ്റുനോക്കുന്നത്.ആറ് കളികള്‍ വീതം കളിച്ചിട്ടുള്ള ബ്ലാസ്‌റ്റേഴ്‌സും ഡൈനാമോസും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണുള്ളത്.മൂന്‍ നിര സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കേ ലീഗില്‍ നേട്ടം കൊയ്യാനാകുവെന്നതിനാല്‍ ഇരു ടീമുകളും തുല്യപോരാട്ടം പുറത്തെടുക്കുമെന്ന് കണക്കുകൂട്ടാം.

കണക്കിലും കളത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഏറെകുറേ തുല്യതപുലര്‍ത്തിയിരുന്ന ടീമായിരുന്നു ഗോവ എഫ് സിയും.അത് വ്യാഴാഴ്ച്ച ഇരുവരും കലൂര്‍ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രതിഫലിച്ചതുമാണ്.എന്നാല്‍ അന്തിമ വിസില്‍ മുഴങ്ങുമ്പോള്‍ ഒരു ഗോളിന്റെ ഏകപക്ഷീയ ജയവുമായി കേരളം മുന്നേറുക തന്നെ ചെയ്തു.വാശിയേറിയ ഈ മത്സരത്തോടെ കേരളത്തിലെ കാണികള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം ഫുട്‌ബോള്‍ ആവേശം തലയ്ക്ക് പിടിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച്ച കേരളം തകര്‍ത്തു കയറിയപ്പോള്‍ കളത്തിനു പുറത്തെ ആവേശമായി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിവീക്ഷിക്കാനുണ്ടായിരുന്നു.ഇഞ്ചോടിച്ച് പോരാട്ടത്തിന്റെ ചെറിയ നേരത്തെ ഇടവേളയില്‍ ക്രിക്കറ്റ് മതിയാക്കിയ സച്ചിന്‍ കലൂര്‍ സ്‌റ്റേഡിയത്തിന്റെ നടുത്തളത്തിലേക്കിറങ്ങി.പന്തും ബാറ്റും തൊട്ടില്ല.പകരം കൈയിലെടുത്ത പുസ്തകം റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പത്‌നി നിത അംബാനിക്ക് നല്‍കി.തലേന്ന് മുംബൈയില്‍ തന്റെ മാതാവിന് നല്‍കി പ്രകാശനം ചെയ്ത ആത്മകഥയായ പ്ലേ ഇറ്റ് മൈ വേ തന്നെയായിരുന്നു അതും. കൊച്ചി അടക്കം ലോകത്തെ ഏഴിടങ്ങളിലായി സച്ചിന്റെ ആത്മകഥ പ്രകാശനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.സച്ചിനൊപ്പം ഭാര്യ അഞ്ജലിയും കളി കാണാനെത്തിയിരുന്നു.

INDIANEWS24 SPORTS DESK

Leave a Reply