jio 800x100
jio 800x100
728-pixel-x-90
<< >>

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: 3 പ്രവാസി സ്ഥാനാര്‍ഥികള്‍ മത്സരിക്കും

ടൊറന്റോ: ഇത്തവണ പ്രവാസികളും കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഗോദായിലേക്ക്. കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രവാസി മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ കേരളത്തിലെ മൂന്ന്‍ മണ്ഡലങ്ങളില്‍ മത്സരിക്കും. കാനഡയില്‍ നിന്നുള്ള കുര്യന്‍ പ്രക്കാനം അമേരിക്കന്‍ പ്രവാസിയായ ഡോ. സാജന്‍ കുര്യന്‍, ഇറ്റലിയില്‍ നിന്നുള്ള  ജെജി മാത്യു എന്നിവരാകും മത്സരരംഗത്തുണ്ടാകുക. ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രവാസി മുന്നണി വൃത്തങ്ങള്‍ അറിയിച്ചു.

പ്രവാസികളോട് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിക്ഷേധാത്മക നിലപാടില്‍ പ്രതിക്ഷേധിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവാസികളുടെയും അവരുടെ ബന്ധുമിത്രാദികളുടെയും വോട്ടുകള്‍ സമാഹരിച്ച് കരുത്ത് കാട്ടുക എന്നതാണ് ലക്ഷ്യമെന്ന് മുന്നണി പറയുന്നു. മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ ജയപരാജയസാദ്ധ്യതകള്‍ നിര്‍ണയിക്കാന്‍ കഴിയുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഭാവിയില്‍ പ്രവാസികളെ മാന്യമായി പരിഗണിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളെയും ഇത് നിര്‍ബന്ധിതരാക്കുമെന്ന് മുന്നണി പറയുന്നു.
സ്വതന്ത്ര സംഘടനയാണെങ്കിലും കോണ്‍ഗ്രസ് അനുഭാവികള്‍ക്കു മുന്‍തൂക്കമുള്ള ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഇരുപതോളം രാജ്യങ്ങളില്‍ വേരുകളുണ്ട്. വിവിധ പ്രവാസിസംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു.

 

ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായ കുര്യന്‍ പ്രക്കാനം പത്തനംതിട്ടയിലെ ആറന്മുള മണ്ഡലത്തിലാകും മത്സരിക്കുക.

കാനഡ മലയാളി സമൂഹത്തിൽ നിരന്തര സാന്നിധ്യമായ കുര്യൻ പ്രക്കാനം ബ്രംപ്ടൺ മലയാളി സമാജം പ്രസിഡന്റ്‌, ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. മലയാള മയൂരം ടിവിയുടെയും പ്രമുഖ സഭാ പ്രസിദ്ധീകരണമായ എം ഒ സി  യുടെയും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു ,  വിശ്വ മലയാളി പരിഷത്തിന്റെ സജീവ പ്രവർത്തകൻ, വേൾഡ് മലയാളി പ്രസ്‌ കൗൺസിൽ നാഷണൽ കമ്മിറ്റി അംഗം,  ജീവ കാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.

ആറന്മുള സ്വദേശിയായ കുര്യന് മണ്ഡലത്തില്‍ ഉള്ള ബന്ധുബലവും സൗഹൃദങ്ങളും വോട്ടാക്കാന്‍ കഴിഞ്ഞാല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. കുര്യന്‍റെ സ്ഥാനാര്‍ഥിത്വത്തിന് കാനഡയിലെ വിവിധ സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്.

 

ഡോ. സാജന്‍ കുര്യന്‍ എറണാകുളം ജില്ലയിലെ മണ്ഡലത്തില്‍ നിന്നാകും മത്സരിക്കുക. ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയാണ്. ഫ്‌ളോറിഡ സ്‌റ്റേറ്റ് റെപ്രെസെന്‍റ്റേറ്റീവായി ബ്രോവേര്‍ഡ് കൗണ്ടി- ഡിസ്ട്രിക്ട് 92 വിലേക്ക് ഡെമോക്രാറ്റിവ് സ്ഥാനാര്‍ത്ഥിയാണ് സാജന്‍. അമേരിക്കയിലാദ്യമായാണ് ഒരു മലയാളി സ്‌റ്റേറ്റ് റെപ്രസെന്‍റ്റേറ്റീവ് സ്ഥാനാത്തേക്കു മല്‍സരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും, എ.ഐ.സി.സി. മെമ്പറുമായിരുന്ന കുര്യന്‍ ഫ്രാന്‍സിസ്(മോഹന്‍നായര്‍) ന്റെ മകനായ സാജന് ഏറണാകുളത്ത് ഒട്ടേറെ വ്യക്തിബന്ധങ്ങള്‍ ഉണ്ട്.

ആലപ്പുഴ ജില്ലയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ഐ.പി. സി.സി ഗ്ലോബൽ സെക്രട്ടറി ജെജി മാത്യു ഇറ്റലിയിലെ പ്രവാസി മലയാളികളുടെ ഇടയിൽ അറിയപ്പെട്ട വ്യക്തിത്വത്തിന് ഉടമയാണ്.  ഐ.പി. സി.സി ഇറ്റലി ചെയർമാൻ, മുൻ കെ.സി. വൈ. എം സ്റ്റേറ്റ്  വൈസ് പ്രസിഡന്റ്‌, മുൻ യൂത്ത് കോൺഗ്രസ്‌ ആലപ്പുഴ  ജില്ല നിർവാഹസമതി  അംഗം, മാന്നാർ  ബ്ലോക്ക്‌ കോൺഗ്രസ്‌ എക്സിക്യുട്ടിവ് അംഗം, എം.സി.വൈ.എം വൈസ് പ്രസിഡന്റ്‌ (തിരുവല്ല രൂപത) എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply