728-pixel-x-90-2-learn
728-pixel-x-90
<< >>

മുങ്ങിക്കൊണ്ടിരുന്ന കപ്പല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കടുപ്പിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം തീരത്തിന് അകലെയായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന വാണിജ്യ കപ്പല്‍ തീരദേശ പോലീസും തീരവാസികളും ചേര്‍ന്ന് കരയ്ക്കടുപ്പിച്ചു.വ്യാഴാഴ്ച്ച പുലര്‍ച്ചെ വിഴിഞ്ഞം തീരത്തെ പോലീസും നാട്ടുകാരും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരള തീരത്ത് വാണിജ്യ കപ്പല്‍ മുങ്ങിയെന്ന വാര്‍ത്തയോടെ നേരം പുലര്‍ന്നേനെ.

പഴങ്ങളും പച്ചക്കറികളുമായി ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട കപ്പലില്‍ ചോര്‍ച്ച മൂലമാണ് മൂങ്ങാന്‍ തുടങ്ങിയത്.എം വി മിന്നാത്ത് എന്ന ഈ കപ്പല്‍ ആഴ്ച്ച തോറും ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയില്‍ യാത്ര നടത്തിവരുന്നു.ഫൈനീസ് ഷിപ്പിങ് ലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ കപ്പല്‍ എം എം റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ്.കപ്പലിലുണ്ടായ അദ്ദേഹം തന്നെയാണ് വലിയ ദുരന്തം തരണം ചെയ്തത് വിവരിച്ചത്.ബുധനാഴ്ച്ച തന്നെ കടലിലൂടെ സഞ്ചരിച്ചു വന്ന കപ്പലില്‍ പാതിരാത്രിയായപ്പോഴാണ് എന്‍ജിന്‍റൂമിനടിയില്‍ വെള്ളം കനിക്കാന്‍ തുടങ്ങിയത്.ഈ സമയം വീഴിഞ്ഞം തീരത്തോടടുക്കാന്‍ 30 നോട്ടിക്കല്‍ മൈല്‍ ദൂരം കൂടി താണ്ടണമായിരുന്നു.പൂലര്‍ച്ചെ ഒന്നരമണിയായതോടെ എന്‍ജിന്‍ റൂം വെള്ളത്തിലായി.വെള്ളം കയറി താമസിയാതെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയായി.എന്‍ജിന്‍ നിലയ്ക്കും മുമ്പേ ഒരുവിധം കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തില്‍ തീരവും കപ്പലും തമ്മിലുള്ള ദൂരം എട്ട് നോട്ടിക്കല്‍ മൈല്‍ ആയി കുറയ്ക്കാനായി.കപ്പല്‍ മുങ്ങാന്‍ തുടങ്ങും മുമ്പേ അതിലെ ജീവനക്കാരെല്ലാം തീരദേശത്തു നിന്നും രക്ഷയ്ക്കായി സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

വിഴിഞ്ഞം തീരദേശ പോലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെ നടപടികള്‍ വൈകിയില്ല. രക്ഷാപ്രവര്‍ത്തനം തുടങ്ങി.എസ് ഐ. ജെ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സംഘം 2.30 ഓടെ കപ്പല്‍ നിന്നു പോയ ബാഗത്തെത്തി.രക്ഷാ സംഘം വലിയ പായ്ക്കറ്റുകളിലാക്കിയ പഴങ്ങളും തണ്ണിമത്തനുമെല്ലാം കടലിലേക്കെറിയാന്‍ തുടങ്ങി. മുങ്ങിക്കൊണ്ടിരുന്ന കപ്പലിന്റെ ഭാരം കുറയ്ക്കാനായിരുന്നു ഇത്. പതിയെ ഭാരം കുറച്ച് ഒരു വിധത്തില്‍ കരയ്ക്കടുപ്പിച്ചു.ഒരു മാലിദ്വീപുകാരനും നാല് ഇന്ത്യക്കാരും അടക്കമുള്ള അഞ്ചുപേരുടെ ജീവനും കപ്പലും അങ്ങനെ ദുരന്തവാര്‍ത്തയാകാതെ രക്ഷപ്പെട്ടു.കപ്പലിലുണ്ടായിരുന്ന 300 ടണ്‍ ഫലമുലാദികളില്‍ 196 ടണ്‍ മാത്രമാണ് അവശേഷിക്കുന്നത്.എങ്കിലും നഷ്ടപ്പെട്ടെന്നു കരുതിയ ജീവന്‍ തിരിച്ചു കിട്ടിയത് വലിയ ഭാഗ്യമായാണ് കപ്പിലലുണ്ടായിരുന്നവര്‍ കരുതുന്നത്.

INDIANEWS24 TVPM

Leave a Reply