728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള ടൂറിസത്തിന് വെബ് രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി:കേരള ടൂറിസത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ് രത്‌ന പുരസ്‌കാരം.മികച്ച ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ക്കായി കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്.മികച്ച ഉള്ളടക്കത്തിനുള്ള ഗോള്‍ഡന്‍ ഐക്കണ്‍ പുരസ്‌കാരമാണു കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നേടിയത്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നു സംസ്ഥാന ടൂറിസം സെക്രട്ടറി ജി.കമലവര്‍ധന റാവു പുരസ്‌കാരം ഏറ്റുവാങ്ങി.ഇന്‍വിസ് മള്‍ട്ടി മീഡിയ രൂപകല്‍പന ചെയ്ത കേരള ടൂറിസം വെബ്‌സൈറ്റ് ലോകത്ത് ഏറ്റവുമധികംkerala-tourism.org സന്ദര്‍ശകരുള്ള ടൂറിസം പോര്‍ട്ടലുകളിലൊന്നാണ്. അഞ്ചു ദേശീയ പുരസ്‌കാരങ്ങളും പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി തുടരുന്നതിനു കേരള ടൂറിസം നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണു ദേശീയ അവാര്‍ഡെന്നു ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. കേരളത്തെയും സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.

INDIANEWS24 TOURISM DESK

Leave a Reply