jio 800x100
jio 800x100
728-pixel-x-90
<< >>

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെത്തുടര്‍ന്ന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് മാണി വിഭാഗത്തിനു  വി​ട്ടു​ന​ൽ​കി​യ കോണ്‍ഗ്രസ്  നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ വി  എം സുധീരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍,ഹൈബി ഈഡന്‍,ഷാഫി പറമ്പില്‍,വി ടി ബല്‍റാം തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ് എം​എ​ൽ​എ​മാ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു. ഷാ​ഫി പറമ്പില്‍,കെ എസ് ശബരീനാ​ഥ്, അ​നി​ൽ അ​ക്ക​ര, വി.​ടി ബ​ൽ​റാം, റോ​ജി എം.​ജോ​ണ്‍ എ​ന്നി​വ​രാ​ണ് രാ​ഹു​ലി​ന് ക​ത്ത​യ​ച്ച​ത്.കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ജ​യ​ന്ത് രാ​ജി​വ​ച്ചു. സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ൽ​കു​മെ​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജി.മാണിയുടെ കേരള കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിയുടെ ലീഗിനും മുന്നില്‍ രമേശ് ചെന്നിത്തലയും എം എം   ഹസ്സനും ഉമ്മന്‍ചാണ്ടിയും അടിയറവ് പറഞ്ഞു എന്ന് പ്രതിഷേധമുയര്‍ത്തിവര്‍ ആരോപിച്ചു.ഇതോടെ  രാജ്യസഭാ തെരഞ്ഞെടുപ്പ് യു ഡി   എഫിന് നിര്‍ണ്ണായക മാകുകയാണ്. നിരവധി കോണ്‍ഗ്രസ് എം എല്‍ എ മാര്‍ എതിര്‍പ്പുമായി എത്തിയതോടെ ഒരു പക്ഷെ ഉറച്ച ഈ രാജ്യസഭാ സീറ്റ് യു ഡി എഫിന് നഷ്ടമാകാനും സാധ്യതയുണ്ട്.

നേ​ര​ത്തെ, പി.​ജെ.​കു​ര്യ​നെ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ യു​വ​നേ​താ​ക്ക​ൾ പ​ര​സ്യ​പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി.​ടി.​ബ​ൽ​റാം, ഷാ​ഫി പ​റ​ന്പി​ൽ, ഹൈ​ബി ഈ​ഡ​ൻ, ഡി.​സി​ദ്ധി​ഖ്, റോ​ജി എം.​ജോ​ണ്‍, അ​നി​ൽ അ​ക്ക​ര തു​ട​ങ്ങി​യ​വ​രൊ​ക്കെ പു​തു​മു​ഖ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തി. ഈ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് മു​ന്ന​ണി​യി​ൽ​പോ​ലും അം​ഗ​മ​ല്ലാ​ത്ത മാ​ണി ഗ്രൂ​പ്പി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.മുസ്ലീം ലീഗിന്‍റെ മാണി അനുകൂല നിലപാടും കോണ്‍ഗ്രസിന്റെ തീരുമാനത്തെ ഏറെ സ്വാധീനിച്ചു.

അതെ സമയം ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന നേതൃയോഗത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കും  നിലവില്‍ എം എല്‍ എ ആയ കെ എം മാണിയുടെയും കോട്ടയം എം പി യായ ജോസ് കെ മാണിയുടെയും പേരുകള്‍ സാധ്യതാപട്ടികയില്‍ സജീവമാണ്.യു ഡി എഫില്‍ തിരിച്ചെത്തിയ മാണിക്ക് കോട്ടയം ലോക്സഭാ മണ്ഡലവും നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.ഇ​​​​ന്നു രാ​​​​വി​​​​ലെ 9.30ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു ചേ​​​​രു​​​​ന്ന കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ർ​​​​ട്ടി യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച​​​​ചെ​​​​യ്ത​​​​ശേ​​​​ഷം മു​​​​ന്ന​​​​ണി പ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ഒൗ​​​​ദ്യോ​​​​ഗി​​​​ക തീ​​​​രു​​​​മാ​​​​നം കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് -എം ​​​​ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​എം മാ​​​​ണി പ്ര​​​​ഖ്യാ​​​​പി​​​​ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍  ജോസ് കെ മാണി എം പി  അറിയിച്ചു. തു​​​​ട​​​​ർ​​​​ന്ന് 11.30ന് ​​​​യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗം ചേ​​​​രും. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ രാ​​​​ജ്യ​​​​സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​യും ഇ​​​​ന്നു ത​​​​ന്നെ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സം.

INDIANEWS POLITICAL DESK

Leave a Reply