728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വിജയം.

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ.്എഫ്.ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളിലും എസ്.എഫ്.ഐ നല്ല വിജയം നേടി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി മുഹമ്മദ് ഷനീജും, വൈസ് പ്രസിഡന്റുമാരായി കൃപേഷ് പ്രവീണ്‍, റിനു റെമോള്‍ഡ്, ജനറല്‍ സെക്രട്ടറിയായി ബെര്‍നാര്‍ഡ്, സെക്രട്ടറിയായി ഗോകുല്‍ ഗൗതവ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള ഒമ്പത് കോളേജുകളില്‍ ഏഴിലും എസ്എഫ്‌ഐ വന്‍വിജയം നേടിയിരുന്നു. ഈ കോളേജുകളില്‍നിന്നായി തെരഞ്ഞെടുത്ത യുയുസിമാരാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയശക്തികള്‍ക്കുള്ള മറുപടി കുടിയായി ഈ വിജയമെന്ന് തെരെഞ്ഞെടുക്കപ്പെട്ടവര്‍ പറഞ്ഞു.സ്‌കൂള്‍, കോളേജ്, പോളി ടെക്‌നിക്, ഐ.ടി.ഐ തെരഞ്ഞെടുപ്പുകളിലും എസ്.എഫ്. ഐ വിജയം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലും വന്‍വിജയം നേടിയത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്ത് പ്രകടനം നടന്നു.

Leave a Reply