jio 800x100
jio 800x100
728-pixel-x-90
<< >>

കേരളാ ബാങ്കിന് ഹൈക്കോടതി അനുമതി; മലപ്പുറം ജില്ലാ ബാങ്കിന്‍റെ ഹര്‍ജി തള്ളി

കൊച്ചി: കേരളാ ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി. അനുമതി ലഭിച്ചതോടെ ഇനി കേരള സര്‍ക്കാരിനു ബാങ്ക് ലയനം അംഗീകരിച്ച് വിജ്ഞാപനം  പുറപ്പെടുവിക്കാന്‍ സാധിക്കും.മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭാരവാഹികളും മറ്റ് ചില സഹകരണ ബാങ്കുകളുമാണ് സര്‍ക്കാരിന്റെ ബാങ്ക് ലയന തീരുമാനത്തിനെതിരെ നീങ്ങിയത്. സര്‍ക്കാരിനെതിരെ നല്‍കിയ ഇവര്‍ നല്‍കിയ 21 ഹര്‍ജികളും ഹൈക്കോടതി  തള്ളിയാണ് ബാങ്ക് രൂപീകരണത്തിനു അനുമതി നല്‍കിയ ഉത്തരവിട്ടത്. ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് വിധി.എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക് എന്ന ആശയം.

ബാങ്ക് രൂപീകരിക്കുന്നതിന് ലയന പരിപാടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് ഒക്ടോബറിൽ തന്നെ കോടതി  വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നിലവിലുണ്ടായിരുന്ന കേസുകളിൽ  കൂടി ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് വന്നതോടെ ബാങ്ക് രൂപീകരണ നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകുക.

ഇതോടെ  റിസർവ് ബാങ്ക് നിർദ്ദേശിച്ച സമയത്തിനുള്ളിൽ ബാങ്ക് ലയന നടപടികൾ സർക്കാരിന് പൂർത്തിയാക്കാൻ കഴിയും.മാർച്ച് 31ന് മുമ്പ് ലയന നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

INDIANEWS24 KOCHI DESK

Leave a Reply