തിരുവല്ല:ചങ്ങനാശ്ശേരി എം എൽ എ യും കേരളാ കോൺഗ്രസ്മു ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായ സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു. 81 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവല്ല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്നു സി.എഫ് തോമസ്. ഒൻപത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമ വികസന വകുപ്പ് മന്ത്രിയായിരുന്നു.
INDIANEWS24 KOCHI DESK