728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളാ കോണ്ഗ്രസ് പിളര്‍പ്പിലേക്ക് ?

കോട്ടയം: കേരളാ കോണ്ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്? കെ എം മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ടിയില്‍നിന്ന് പി ജെ ജോസഫ് വിഭാഗം പുറത്തേക്കെന്നു സൂചന. ചൊവ്വാഴ്ച വിളിച്ച പാര്‍ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗതില്‍നിന്നു ജോസഫ് വിഭാഗം കൂട്ടത്തോടെ വിട്ടുനിന്നു. ഇതേത്തുടര്‍ന്ന് യോഗം മാറ്റി. ഇടതുമുന്നണി പച്ചക്കൊടി കാട്ടിയാല്‍ മാണിയോടുള്ള ബാന്ധവം അവസാനിപ്പിക്കാന്‍ ജോസഫും കൂട്ടരും തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.
ജോസഫ് ഗ്രൂപ്പിനെതിരെ പി സി ജോര്‍ജ് നടത്തുന്ന പരസ്യമായ വിമര്‍ശങ്ങള്‍ തടയാന്‍ മാണി മുന്കയ്യെടുക്കാത്തതാണ്, നേരത്തെതന്നെ ഉലച്ചില്‍ തട്ടിയിരുന്ന ബന്ധം കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിച്ചത്. ജോര്‍ജിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മാണിയുടെ മൌനാനുവാദം ഉണ്ടെന്ന് ജോസഫ് വിഭാഗം കരുതുന്നു. കേരളാ കോണ്ഗ്രസിന് ഒരു ലോക്സഭാ സീറ്റ് മതിയെന്ന ജോര്‍ജിന്‍റെ അഭിപ്രായപ്രകടനം ഇതിന് ഉദാഹരണമാണെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ഇടുക്കി സീറ്റിനു അവകാശവാദം ഉന്നയിക്കാന്‍ ജോസഫ് വിഭാഗം തയ്യാറെടുക്കവേ ആയിരുന്നു ജോര്‍ജിന്‍റെ പ്രഹരം.

Leave a Reply