jio 800x100
jio 800x100
728-pixel-x-90
<< >>

കേരളപ്പിറവി ദിനാഘോഷവും ദിവാകരന്‍ നമ്പൂതിരിയെ ആദരിക്കലും

ബ്രാംപ്ടന്‍: കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ആഘോഷവും കുടുംബ സമ്മേളനവും സമാജം സെന്ററില്‍ (10245 Kennedy Road North, Brampton)  നവംബര്‍ ഒന്ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കും. തദവസരത്തില്‍ കാനഡയിലെ  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രിയും പ്രമുഖ വാഗ്മിയും നിരൂപകനും എഴുത്തുകാരനുമായ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയെ “പ്രവാസി കാളിദാസ” പുരസ്‌കാരം നല്‍കി  ആദരിക്കും.

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ  ഏറ്റവും പുതിയ പുസ്തകമായ “പ്രാഗ്വംശം”  ചടങ്ങില്‍ പ്രകാശനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍, മതനേതാക്കള്‍, സാംസ്‌കാരിക സാഹിത്യ നായകന്മാര്‍,കലാകാരന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സമാജം സെക്രട്ടറി bms divaഗോപകുമാര്‍ നായര്‍ അറിയിച്ചു.

Leave a Reply