728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തെ സഹായിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് മലയാളത്തില്‍ ആഹ്വാനം ചെയ്തു

ദുബായ്: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രംഗത്തെത്തി. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി.
ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്ന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മലയാളത്തിലാണ് ഷെയ്ഖ് മുഹമ്മദ് പ്രതികരണം നടത്തിയത്.
ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply