തിരുവനന്തപുരം∙ കേരളത്തിൽ പത്ത് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം,കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചു.പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല.ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി. പൊതുചടങ്ങുകളിലും 20 പേർക്കു മാത്രമേ പങ്കെടുക്കാനാകൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലകളിൽ സമാന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ശനിയാഴ്ച (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
INDIANEWS24 TVPM DESK