തിരുവനന്തപുരം :ഇന്ന് പതിനൊന്നായിരവും കടന്നു കോവിഡ്.കേരളത്തിൽ 11755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.10471 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 952 ഉറവിടം അറിയാത്തവരാണ്.23 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.116 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.66,228 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 .74 ശതമാനമായി ഉയർന്ന .7570 പേർ രോഗമുക്തരായി. ഒക്ടോബർ നവംബർ മാസങ്ങൾ കോവിഡ് വ്യാപനത്തെയും മരണ നിരക്കും സംബന്ധിച്ച് ഏറ്റവും നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.95,9 18 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
INDIANEWS24 HEALTH DESK