jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഓസ്‌ക്കാർ എൻട്രിയായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജല്ലിക്കട്ട്

കൊച്ചി:കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഓസ്‌ക്കാർ എൻട്രിയായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജല്ലിക്കട്ട്! ഇതിനു മുമ്പ് മോഹൻലാലിൻറെ രാജീവ് അഞ്ചൽ ചിത്രം ഗുരുവും സലിം കുമാറിന് ദേശീയ അവാർഡ് നേടിക്കൊടുത്ത  സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുമ്പ് മലയാളത്തിൽ നിന്ന് ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾ.അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള സിനിമയാണ് ജല്ലിക്കട്ട്. 93-മത് അക്കാദമി അവാര്‍ഡിലേക്കാണ് ജല്ലിക്കട്ട് പരിഗണിച്ചത്.2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്‌കാര ചടങ്ങ് നടക്കുക. ​

കഴിഞ്ഞ വര്‍ഷം സോയ അക്തര്‍ സംവിധാനം ചെയ്ത ഗലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. പക്ഷെ ചിത്രം നോമിനേഷനിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടില്ല. വില്ലേജ് റോക്ക്‌സ്റ്റാര്‍, ന്യൂട്ടണ്‍, കോര്‍ട്ട്, വിസാരണൈ, ബര്‍ഫി, ഇന്ത്യന്‍, പീപ്ലി ലൈവ് എന്നിവയാണ് മുമ്പ് നോമിനേഷനായി സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍.ഗുലാബോ സിതാബോ, ചിപ്പ, ചലാം​ഗ്, ഡിസൈപ്പിൾ , ശിക്കാര. ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു.

INDIANEWS 24 MOVIES DESK 

Leave a Reply