jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിന് സാധ്യത

തിരുവനന്തപുരം:കൊവിഡ് ജാഗ്രതാ നടപടികൾ കൂടുതൽ കര്‍ശനമാക്കി ക്കൊണ്ട് കടുത്ത നപടികളിലേക്ക് നീങ്ങുവാൻ കേന്ദ്ര സര്ക്കാര് തീരുമാനം.ഇതിന്റെ ഭാഗമായി 75 ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങൾക്ക്‌ നിർദ്ദേശം നൽകിയതായി അറിയുന്നു
ഇതിൽ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളും ഉൾപ്പെടുന്നു എന്നാണ് അറിയുന്നത്.
പക്ഷേ കേരളത്തിൽ അപ്രകാരം ഒരു തീരുമാനവും എടുത്തിട്ടില്ല എന്നാണ് അറിയുന്നത്.ഈ നിർദ്ദേശമുൾപ്പെടെയുള്ള കാര്യങ്ങൾ നാളെ തിരൂവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്തു ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നറിയുന്നു. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ നിയന്ത്രണം ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്.
ലോക്ക് ഡൗൺ വന്നാലും അവശ്യ സർവീസുകൾ എല്ലാം തന്നെ ജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് ലഭ്യമായ വിവരം.ഭക്ഷ്യ ധാന്യങ്ങളുടെ നല്ല ശേഖരം കേരളത്തിനുള്ളതിനാൽ ഭക്ഷ്യദൗർല്ലഭ്യം ഉണ്ടാകാൻ സാധ്യത യില്ല.
പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് സർക്കാർ നീങ്ങുന്നതോടെ സാമൂഹ്യ വ്യാപന സാധ്യത കുറയും എന്നാണ് വിലയിരുത്തൽ.

INDIANEWS24 Kochi Desk

Leave a Reply