jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് രോഗബാധ,3007 പേർക്ക് രോഗമുക്തി,ഇന്ന് 19 മരണം,ആകെ മരണം 572

തിരുവനന്തപുരം:സംസ്‌ഥാനത്ത്‌  ഇന്ന് 4125 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 122 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പർക്ക രോഗികൾ 3875. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർഗോഡ് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.. ഇതോടെ ആകെ മരണം 572 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂർ 352, കൊല്ലം 341, പാലക്കാട് 240, കാസർഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂർ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,94,488 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,782 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്.

INDIANEWS24 HEALTH DESK 


 

Leave a Reply