jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിൽ ഇന്ന് ആയിരം കടന്നു കോവിഡ് രോഗികൾ,785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം:കേരളത്തിൽ കോവിഡ്  വ്യപന കണക്കുകളിൽ ആദ്യമായി ആയിരം കടന്ന ദിനമാണിന്ന് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രോഗം സ്‌ഥിരീകരിച്ചത്‌ 1038  പേർക്കാണ്.ഒരു ദിവസത്തെ ഏറ്റവും വലിയ വര്ധനയാണിത്.ഇതോടെ ആകെ 15032 പേർക്ക് രോഗം സ്‌ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്.സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03951 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 397 ആയി.വിവിധ ജില്ലകളിലായി 1,59,777  പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ  8818 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചു  ചികിത്സയിലുള്ളത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.

ആകെ 8836 പേർ  ചികിത്സയിലാണ്..ഇന്ന് 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല.വിദേശത്തു നിന്ന് വന്നവർ– 87 , മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ– 109. കോവിഡ് മൂലം ഇന്ന് ഒരാൾ മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ(87)നാണ് മരിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് 226 പേർക്ക് കോവിഡ്  രോഗബാധയുണ്ടായി.കൊല്ലം 133,എറണാകുളം 92,മലപ്പുറം 61,കണ്ണൂര്‍ 43,പാലക്കാട് 34,ആലപ്പുഴ 12,കാസര്‍കോട് 101,പത്തനംതിട്ട 49,കോഴിക്കോട് 25,കോട്ടയം 51,തൃശൂര്‍ 56 ,വയനാട് 4,ഇടുക്കി 43, എന്നിങ്ങനെയാണ് ഇന്നത്തെ ഇതര ജില്ലകളിലെ കോവിഡ് സ്‌ഥിരീകരണ നിരക്ക്.തിരുവനന്തപുരം,കൊല്ലം,എറണാകുളം,മലപ്പുറം,കാസർഗോഡ് എന്നിവിടങ്ങളിൽ സ്‌ഥിതി കൂടുതൽ സങ്കീർണ്ണമാകുകയാണ്‌.ഓരോരുത്തരും കൂടുതൽ സ്വയം കരുതലോടെ ഒപ്പം സഹജീവികളെ കരുതിക്കൊണ്ടു സശ്രദ്ധം  നീങ്ങുക എന്നതാണ് ഏക പോംവഴി.ജീവൻറെ വിലയാണ് നമ്മുടെ ജാഗ്രതയ്ക്ക് എന്ന് ഓരോ നിമിഷവും ഓർക്കുക.

jeevante vilayulla jaagratha 2

INDIANEWS24 HEALTH DESK 

Leave a Reply