jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിൽ ഇന്ന്‌ 9258 പേർക്ക്‌കോവിഡ്‌ സ്ഥിരീകരിച്ചു,ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്ക്

തിരുവനന്തപുരം:കേരളത്തിൽ ഇന്ന്‌ 9258 പേർക്ക്‌കോവിഡ്‌ സ്ഥിരീകരിച്ചു. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ്‌ ഇന്നതേത്‌.ആദ്യമായാണ്‌ പ്രതിദിന നിരക്ക്‌ 9000 കടക്കുന്നത്‌.  നാലു ജില്ലകളിൽ രോഗവ്യാപനം ഇന്ന്‌ 1000 കടന്നു. തിരുവനന്തപുരം(1096), എറണാകുളം(1042), മലപ്പുറം(1016), കോഴിക്കോട്‌(1146) ജില്ലകളിലാണ്‌ 1000 കടന്നത്‌.കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ്  മറ്റ്‌ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.4092 പേർ രോഗവിമുക്തരായി. 8274 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌  കോവിഡ് ബാധിച്ചത്‌.657  പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 20 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 63175 സാമ്പിളുകളാണ് പരിശോധിച്ചത്. 93 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്‌ഥിരികരിച്ചു.

INDIANEWS24 HEALTH DESK 

Leave a Reply