728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ 78 ശതമാനത്തിന്റെ റെക്കോര്‍ഡ് പോളിംഗ്

തിരുവനന്തപുരം:പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിൽ 78  ശതമാനത്തിന്റെ റെക്കോഡ് പോളിങ്. രാവിലെ 7ന്‌ വോട്ടെടുപ്പ്‌ തുടങ്ങിയതുമുതൽ ബൂത്തുകൾക്ക്‌ മുന്നിൽ നീണ്ട നിരയായിരുന്നു. എല്ലാ മണ്‌ഡലങ്ങളിലും കനത്ത പോളിങാണ്‌ നടന്നത്‌.രാത്രി വൈകുവോളവും പല കേന്ദ്രങ്ങളിലും വോട്ടെടുപ്പ് തുടര്‍2ന്നു.014ലെ 74.04 ശതമാനത്തിന്റെ റെക്കോഡാണ് ഇക്കുറി മറികടന്നത്.എന്നാൽ പോളിങ് വൈകി അവസാനിപ്പിച്ച ബൂത്തുകളിലെ കണക്കുകൾ കൂടി വരാനിരിക്കെ പോളിങ് ശതമാനത്തിൽ മാറ്റമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ലഭ്യമായ കണക്കുകൾ പ്രകാരം 82.63 ശതമാനം വോട്ടുകളോടെ കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത്. 2014ൽ 80.93 ശതമാനം ആയിരുന്നു കണ്ണൂരിലെ പോളിംഗ് ശതമാനം. കണ്ണൂരിനു പുറമെ വയനാട് 80.27%, ചാലക്കുടി 80.24%, വടകര‐81.12% , കാസർകോട് 80.30% മണ്ഡലങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.തിരുവനന്തപുരത്ത് 73.10%  പോളിംഗാണ്  രേഖപ്പെടുത്തിയത്.ഇതും കഴിഞ്ഞ തവണത്തെ 68.63% ക്കാള്‍ കൂടുതലാണ്.

ആറ്റിങ്ങൽ‐74.24%, കൊല്ലം‐ 74.64%, മാവേലിക്കര‐ 74.25%, പത്തനംതിട്ട‐ 73.71%, ഇടുക്കി 75.97%, കോട്ടയം‐ 75.15%, ആലപ്പുഴ‐ 80.08%, എറണാകുളം ‐76.85%, തൃശൂർ ‐76.87%, ആലത്തൂർ‐80.26%, പാലക്കാട്‌‐ 77.61%,  പൊന്നാന്നി‐ 74.87%, മലപ്പുറം ‐75.32%, കോഴിക്കോട്‌ ‐77.44%, എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിലെ പോളിങ് ശതമാനം. വരുന്ന മെയ്‌ 23നു ഫലം പ്രഖ്യാപിക്കും.

INDIANEWS24 ELECTION DESK

 

Leave a Reply