തിരുവനന്തപുരം:അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വം നല്കുന്ന എല്‍ ഡി എഫിന് വന്‍ മുന്നേറ്റം.കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളായ കോന്നിയും വട്ടിയൂര്ക്കവും കോണ്‍ഗ്രസില്‍ നിന്നും സി പി എം സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു.മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ കൂടിയായ സി പി എം സ്ഥാനാര്‍ഥി വി കെ പ്രശാന്ത് ഉജ്ജ്വല വിജയമാണ് നേടിയത്.14,465 വോട്ടുകളുടെ ലീഡുമായി വി കെ പ്രശാന്ത് എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു.കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ ബി ജെ പി ഇക്കുറി ഏറെ പിന്നിലായി മൂന്നാം സ്ഥാനത്താണ്. യു ഡി എഫ് ഉരുക്ക് കോട്ടയായിരുന്ന കോന്നിയില്‍ യുവ സി പി എം സ്ഥാനാര്‍ഥി ജെനീഷ് കുമാര്‍ നേടിയത് മിന്നുന്ന വിജയമാണ്.9953 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെനീഷ് നേടിയത്. ഇവിടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.ഏറെ പ്രതീക്ഷയുണര്‍ത്തിയ എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് താരതമ്യേന മികച്ച പ്രകടനം നടത്തിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വന്‍ വിജയങ്ങള്‍ തുടര്‍ക്കഥയായ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ജെ വിനോദ് കേവലം 3750 വോട്ടുകള്‍ക്കാണ് വിജയിച്ചത്.ഇടത് സ്വതന്ത്രന് മനു റോയിയുടെ അപരന് മനു കെ എം 250ല്‍0 പ്പരം വോട്ടുകള്‍ നേടി.നോട്ടയും 1300 വോട്ടുകള്‍ നേടി.കഴിഞ്ഞ ലോകസഭ തെരഞ്ഞടുപ്പില്‍ ഹൈബി ഈഡന് ഇവിടെ മുപ്പതിനായിരത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടിയിരുന്നു. അരൂരില്‍ കടുത്ത
പോരാട്ടമാണ് നടന്നത്.ഇഞ്ചോടഞ്ച് പോരാട്ടത്തില്‍ യു ഡി എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് 2079 വോട്ടുകള്‍ക്ക് വിജയിച്ചു.ഷാനിമോളുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയമാണിത്.അരൂരിലെ അട്ടിമറി
വിജയം യു ഡി എഫിനും കോണ്‍ഗ്രസിനും ആശ്വാസ വിജയമായി.
മഞ്ചേശ്വരത്ത് പ്രതീക്ഷിച്ച പോലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഖമറുദ്ദീന് വിജയിച്ചു.ഭൂരിപക്ഷം 7923 വോട്ട്. ഇടതു സ്ഥാനാര്‍ഥി ശങ്കര്‍ റെ മൂന്നാം സ്ഥാനത്തായി.രണ്ടാം സ്ഥാനത്ത് എത്തിയ എന്‍ ഡി എ സ്ഥാനാര്‍ഥി രവീശ തന്ത്രി കഴിഞ്ഞ തവണ ബിജെപി നേടിയ വോട്ടു വിഹിതം നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചത് മാത്രമാണ് എന്‍ ഡി എയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പിലെ ഏക ആശ്വാസം.വട്ടിയൂര്‍ക്കാവില്‍ പതിനാറായിരത്തില്‍പ്പരം വോട്ടുകളുടെ ചോര്‍ച്ച നേരിട്ട ബി ജെ പിക്കു കോന്നിയില്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് നേടിയതില്‍ നിന്നും അയ്യായിരത്തിലേറെ’ വോട്ടുകള്‍ നഷ്ടമായി.പക്ഷെ കെ സുരേന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ഏറ്റവും മികച്ച വോട്ടു നില നേടാനും നാല്‍പ്പതിനായിരത്തോളം വോട്ടുകള്‍ നേടാനായതും യു ഡി എഫ് ക്യാമ്പില്‍ ആശങ്ക പടര്‍ത്തുന്ന കാര്യമാണ്. ഇരുപത്തിമൂന്ന് വര്‍ഷം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തുക എന്ന നാണക്കേടില്‍ നിന്നും യു ഡി എഫ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു .യു ഡി എഫില്‍ ലീഗിന് നില മെച്ചപ്പെടുത്താനായി എങ്കിലും രണ്ടു ഉറച്ച കോട്ടകള്‍ നഷ്ടപ്പെട്ടതും എറണാകുളത്തെ നിറം മങ്ങിയ പ്രകടനവും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. INDIANEWS24 ELECTION DESK