jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു,ഇടുക്കി ജില്ലയിൽ റെഡ് അലര്‍ട്ട്,കോട്ടയം-എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം:കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് റെഡ്  അലര്‍ട്ട് പ്രഖ്യാപിച്ചു.  ഇന്ന്  ജൂലൈ 29നു അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’ അലേർട്ട്. ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഇടുക്കിയിലുള്ളത്.അതിതീവ്ര മഴ മൂലം  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത  വളരെ കൂടുതലാണ്. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും സര്‍ക്കാര്‍  നിർദ്ദേശം നൽകി.രാത്രി സമയങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ട് കൊണ്ട് ദുരന്ത സാധ്യത മേഖലയിലുള്ളവർക്ക് ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ അറിയിക്കേണ്ടതും പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞ കോട്ടയം, എറണാകുളം ജില്ലകൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലും സമീപ ജില്ലകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം എന്ന് അധികൃതര്‍ അറിയിച്ചു.

INDIANEWS24 CLIMATE DESK

Leave a Reply