728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ വലിയതോതില്‍ നികുതി വെട്ടിപ്പുള്ളതായി റിപ്പോര്‍ട്ട്‌

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കേരളത്തില്‍ പ്രതിവര്‍ഷം ഏഴായിരം കോടി രൂപയുടെ വരെ നികുതി വെട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്.സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് നികുതി വര്‍ദ്ധന അടക്കമുള്ള നടപടികള്‍ കൈക്കൊണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്തെ എക്‌സപെന്‍ഡിച്ചര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നികുതി വെട്ടിപ്പിന്റെ തോത് വ്യക്തമാക്കിയിരിക്കുന്നത്.

വാണിജ്യ നികുത വുകപ്പിനും ചെക്ക്‌പോസ്റ്റുകളിലെ പരിശോധനക്കു നേരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.അനാവശ്യ നികുതിയിളവ് അനുവദിക്കുന്നതും മോശം ഭരണസംവിധാനവും നികുതി നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.ഇതിനു പുറമെയാണ് ഭീമമായ നികുതി വെട്ടിപ്പ് നടക്കുന്നത്.ചെക്ക് പോസ്റ്റുകള്‍ വഴിമാത്രം പ്രതിവര്‍ഷം 25 മുതല്‍ 30 ശതമാനം വരെ നികുതി വെട്ടിപ്പ് നടക്കുന്നു.ചെക്ക് പോസ്റ്റുകള്‍ ആധുനീകരിക്കാത്തതും, വാഹനപരിശോധനക്ക് ആധുനിക യന്ത്രങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.

27 ലക്ഷം കച്ചവടക്കാരുള്ള സംസ്ഥാനത്തെ രണ്ട് ലക്ഷം വ്യാപാരികള്‍ മാത്രമേ വാണിജ്യനികുതി വകുപ്പിന്റെ പരിധിയില്‍ വരുന്നുള്ളുവെന്നതും റിപ്പോര്‍ട്ടിലുണ്ട്‌.സ്വര്‍ണ്ണ വ്യാപാര മേഖലയിലും വന്‍ നികുതി വെട്ടിപ്പ് നടക്കുന്നു. സംസ്ഥാനത്ത് ഓടുന്ന ലക്ഷ്വറി ബസുകള്‍ നികുതി വെട്ടിപ്പിനായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

INDIANEWS24.COM KERALA

Leave a Reply