728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ വരുന്ന ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ എന്‍ എസ് പിള്ള

തിരുവനന്തപുരം:കേരളത്തില്‍ വരുന്ന ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ എന്‍ എസ് പിള്ള ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര ഉല്പാദനം നിയന്ത്രിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്നും സ്വകാര്യ നിലയങ്ങളിൽനിന്നുമെല്ലാം വൈദ്യതി വാങ്ങി താൽകാലിക പരിഹാരം കാണും. ഓഗസ്റ്റ് ഒന്നിന് വീണ്ടും റിവ്യൂ ചെയ്ത് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് എന്‍ എസ് പിള്ള കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞത് ആശങ്കയുണർത്തുന്നതാണ്. 507 മില്യൺ യൂണിറ്റ് ഉണ്ടാക്കാൻ കഴിയുന്ന വൈദ്യുതി മാത്രമാണ് നിലവിൽ സംസഥാനത്തിന്റെ കയ്യിലുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.ഈ മാസം മഴ പെയ്താൽ കഴിയുന്നത്ര ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കെ സ് ഇ ബി ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply