jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍,28 പേര്‍ക്ക് കൂടി കോവിഡ്,25 പേരും ദുബായിയില്‍ നിന്നും എത്തിയവര്‍

തിരുവനന്തപുരം:കേരളമൊട്ടാകെ “ലോക്ക് ഡൌണ്‍” ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ്  ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഈ അസാധാരണ നടപടിയിലേക്ക് കേരളം നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.28 പേരില്‍ 19 പേരും കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നാണ്.ദുബായില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് ഇന്ന് കോവിഡ്  സ്ധിരീകരിച്ചത്.

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചുവെങ്കിലും അവശ്യ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ ഹോട്ടലുകളും പ്രവര്‍ത്തിക്കും.എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുവാന്‍ സാധിക്കില്ല.ഹോം ഡെലിവറിയായോ ഭക്ഷണപ്പൊതികള്‍ നേരിട്ടോ വാങ്ങാവുന്നതാണ്.അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും.ഈ മാസം 31 വരെയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്,എല്ലാ ജില്ലകളിലും കോവിഡ്  ആശുപത്രികള്‍ പ്രവര്‍ത്തിക്കും.ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രം പ്രവര്‍ത്തിക്കും.  ലോക്ക് ഡൌണ്‍ ഇന്ന് രാത്രി മുതല്‍ നിലവില്‍ വരും

INDIANEWS24 TVPM DESK

 

Leave a Reply