jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം,കേന്ദ്രത്തില്‍ ബി ജെ പി ഒറ്റക്ക് കേവല ഭൂരിപക്ഷത്തിലേക്ക്

തിരുവനന്തപുരം:ആലപ്പുഴയും വടകരയും കാസര്‍ഗോഡും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് മുന്നേറുന്നു.തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി ജെ പി മികച്ച മത്സരം കാഴ്ചവെക്കുന്നു.എല്‍ ഡി എഫിന് സുരക്ഷിത മണ്ഡലങ്ങളായ പാലക്കാടും ആലത്തൂരും ആറ്റിങ്ങലും  ആദ്യ റൌണ്ടുകളിലേറ്റ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണവും ശബരിമല പ്രശ്നത്തിലെ ഉറച്ച നിലപാടും എല്‍ ഡി എഫിന് തിരിച്ചടിയായി എന്ന് വിലയിരുത്തപ്പെടുന്നു.തീവ്ര ഹിന്ദു വോട്ടുകള്‍ ബി ജെ പി ക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളില്‍ പൊതുവേ യു ഡി എഫിന് അനുകൂലമായി തിരിഞ്ഞു എന്നും അനുമാനിക്കേണ്ടി വരും എന്ന് ഒരു ഇടതുപക്ഷ ചിന്തകന്‍ അഭിപ്രായപ്പെട്ടു.കൂടാതെ മിക്കവാറും സിറ്റിംഗ് സീറ്റുകളില്‍ ജന വികാരം പ്രതികൂലമാണ്.

അതെ സമയം കേന്ദ്രത്തില്‍ എന്‍ ഡി എ അധികാരത്തില്‍ തുടരും എന്നുറപ്പായി.ബി ജെ പി ഒറ്റക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്തും എന്നാണു ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു.കേരളവും പഞാബും തമിഴ്നാട്ടില്‍ ഡി എം കെ നേടിയ വിജയവുമാണ്‌ കോണ്‍ഗ്രസിനെയും യു പി യെയും നാണക്കേടില്‍ നിന്നും രക്ഷിച്ചത്.അടുത്തിടെ വിജയം നേടിയ കര്‍ണാടകത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലുമുള്‍പ്പെടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.ഉത്തര്‍ പ്രദേശില്‍ എസ് പി യും ബി എസ് പിയും തകര്‍ന്നു.രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിലയും അമേതിയിലും റായ്ബറേലിയിലും പരുങ്ങലിലാണ്.

INDIANEWS24 ELECTION DESK

Leave a Reply