jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തില്‍ മോണോറെയില്‍ പണിയില്ല; പകരം ലൈറ്റ് മെട്രോ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നിര്‍മിക്കാന്‍ നിശ്ചയിച്ചിരുന്ന മോണോറെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. പകരം ചിലവുകുറഞ്ഞ ലൈറ്റ് മെട്രോ സ്ഥാപിക്കാനാണ് പുതിയ തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞ് അറിയിച്ചു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മോണോറെയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്.

മോണോറെയില്‍ നിര്‍മ്മാണത്തിന്റെ ചിലവ് സര്‍ക്കാരിന് താങ്ങാവുന്നതിലും അധികമായാതിനാലാണ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കിലോമീറ്ററിന് 288 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ കോഴിക്കോട് പതിനാലും തിരുവനന്തപുരത്ത് 22ഉം കിലോമീറ്റര്‍ മോണോറെയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചത്. ഇതിനായി ബൊംബാര്‍ഡിയര്‍ എന്ന കമ്പനി ടെന്‍ഡര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏകദേശം 10,392 രൂപ ചിലവ് വരുമെന്നാണ് ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്നത്.

അതേ സമയം മോണോറെയില്‍ പദ്ധതിയുടെ കണ്‍സല്‍ട്ടന്റായ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലൈറ്റ് മോട്രോയുടെ പഠനം സംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇത് രണ്ടും താരതമ്യം ചെയ്തപ്പോള്‍ ലൈറ്റ് മെട്രോയ്ക്ക് ചിലവ് കുറവായിരിക്കുമെന്ന് മനസ്സിലാക്കി. ഇതേ തുടര്‍ന്നാണ് പദ്ധതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഇബ്രാഹീംകുഞ്ഞ് വിശദീകരിച്ചു.

INDIANEWS24 KERALA DESK

Leave a Reply